ADVERTISEMENT
HOME
DETAILS

വ്രതം സഹജീവി സ്‌നേഹം ഊട്ടിയുറപ്പിക്കുന്നു

ADVERTISEMENT
  
backup
June 14 2018 | 01:06 AM

fasting-relationship-strong-spm-ramadan-special

റമദാന്‍ വര്‍ഷത്തിലൊരിക്കല്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള ഒരു ഉപവാസ കാലമാണ്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ റമദാനും. വാസ്തവത്തില്‍ എല്ലാ മതങ്ങളിലും വ്യത്യസ്തപേരുകളിലും കാലങ്ങളിലുമായി വ്രതാനുഷ്ടാനമുണ്ട്. ഏകാദശി എന്ന പേരില്‍ ഹിന്ദു മതത്തില്‍ വ്രതം ആചരിക്കുന്നു. ശാസ്ത്രീയമായി പറഞ്ഞാല്‍ ചില ദിവസങ്ങളില്‍ ഭക്ഷണം ദഹിപ്പിക്കുന്ന അവയവങ്ങള്‍ക്ക് വിശ്രമം നല്‍കുക എന്നതാണ് വ്രതം കൊണ്ട്് ഉദ്ദേശിക്കുന്നത്. ഭക്ഷണം ഉപേക്ഷിക്കുമ്പോള്‍ മനസ് ശുദ്ധമാവുന്നു. എല്ലാവരും ആചരിക്കേണ്ട കാര്യമാണ് വ്രതം. ഞാന്‍ ചില ദിവസങ്ങളില്‍ പട്ടിണി കിടന്ന് വ്രതമെടുക്കാറുണ്ട്.
എന്നിരുന്നാലും വിശ്വാസത്തിന്റെ പേരിലായതിനാല്‍ റമദാന്‍ വ്രതത്തിനൊരു ചിട്ടയായ അച്ചടക്ക രീതിയുണ്ട്. നിര്‍ബന്ധ വ്രതം ഇസ്‌ലാം മതത്തിന്റെ പഞ്ചസ്തങ്ങളില്‍പ്പെട്ട ഒരു ആരാധനാ ക്രമമാണ്. വര്‍ഷത്തില്‍ ഒരു മാസം ഇസ് ലാമിക കലണ്ടറായ ഹിജ്‌റ വര്‍ഷ പ്രകാരം ഒമ്പതാം മാസമായ റമദാനിലാണ് വിശ്വാസികള്‍ വ്രതമെടുക്കുന്നത്. ഈ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്. എല്ലാവിധ ദുശീലങ്ങളില്‍ നിന്നും മുക്തനായി ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന മനുഷ്യനായി മാറാന്‍ കഴിയണം. ഇതേ നന്മകള്‍ വ്രതത്തിന് ശേഷമുള്ള ജീവിതത്തിലേക്ക് പകര്‍ത്താനും കഴിയുമ്പോഴാണ് വ്രതാനുഷ്ഠാനം സമ്പൂര്‍ണമാവുന്നത്. വ്രത സമയത്ത് ഭക്ഷണം ഉപേക്ഷിക്കുക മാത്രമല്ല ചെയ്യേണ്ടത്. സര്‍വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്‌നേഹവും ആത്മാര്‍ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇസ്‌ലാമില്‍ വിശ്വസിക്കുന്ന എല്ലാവരും നിര്‍ബന്ധമായും വ്രതം അനുഷ്ഠിക്കേണ്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉപദേശിക്കുന്നത്.


മറ്റുള്ള ആരാധനകള്‍ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുമ്പോള്‍ നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണ്. ഭക്ഷണം ഉണ്ടായിട്ടും ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നു. റമദാനില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന സന്ദേശം കൂടിയുണ്ട്. ദൈവചിന്ത മനസില്‍ സൂക്ഷിച്ച് സാമൂഹിക രംഗത്ത് ശരിയായ ഇടപെടലുകള്‍ നടത്തിയത് കൊണ്ടുള്ള മഹത്തായ വിജയമാണ് മുഹമ്മദ് നബിയുടെ ഭരണ കാലത്ത് ലോകം ദര്‍ശിച്ചത്.
അള്ളാഹുവിന്റെ സൃഷ്ടികളെ ബഹുമാനിക്കുന്നവനും പാപങ്ങള്‍ ചെയ്യാതെ എന്നും ദരിദ്രരോടും ദുര്‍ബലരോടും ദയയോടെ പെരുമാറുന്നവന്റെ നമസ്‌ക്കാരം മാത്രമെ അള്ളാഹു സ്വീകരിക്കൂ എന്ന സത്യം നബി വിശ്വാസികളോട് വെളിപ്പെടുത്തുന്നു.റമദാനിലെ വ്രതാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്‍ നേടിയെടുക്കേണ്ടതും ഇതു തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

ലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില്‍ ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ നദ് വി

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ട്

National
  •  4 days ago
No Image

മനോജ് എബ്രഹാമിന് പകരം പി വിജയന്‍ ഐ.പി.എസ് ഇന്റലിജന്‍സ് മേധാവി; ഉത്തരവിറങ്ങി

Kerala
  •  4 days ago
No Image

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി;  ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല

Kerala
  •  4 days ago
No Image

ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്

National
  •  4 days ago
No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  4 days ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  4 days ago