HOME
DETAILS

ഷാർജയിൽ വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ; ഏഴ് ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

  
July 05, 2026 | 10:56 AM

sharjah-police-arrest-seven-asians-in-cyber-fraud-case

ഷാർജ: സുരക്ഷാ ഉദ്യോ​ഗസ്ഥരെന്ന എന്ന വ്യാജേന ആൾമാറാട്ടം നടത്തി മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തും ബാങ്ക് അക്കൗണ്ടുകൾ വഴിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഏഴംഗ സൈബർ ക്രിമിനൽ സംഘത്തെ ഷാർജ പൊലിസ് പിടികൂടി. പിടിയിലായവരെല്ലാം ഏഷ്യൻ പൗരന്മാരാണെന്ന് പൊലിസ് സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളെ ഫോണിൽ വിളിച്ച് വിശ്വസിപ്പിച്ച ശേഷം, ഫോണിന്റെ നിയന്ത്രണം പൂർണ്ണമായും കൈക്കലാക്കാൻ സഹായിക്കുന്ന റിമോട്ട് ആക്‌സസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.

ഒരു അറബ് പൗരൻ നൽകിയ പരാതിയിലാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹായുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ചവർ മൊബൈലിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടെന്നും, അതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം യുഎഇയിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്നുമായിരുന്നു പരാതി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിന്റെ ഉടമയെ പൊലിസ് ആദ്യം പിടികൂടി. സൗജന്യ വിമാന ടിക്കറ്റും പണവും വാഗ്ദാനം ചെയ്ത് സംഘം തന്റെ പേരിൽ അക്കൗണ്ട് എടുക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. തുടർന്നാണ് വൻ ശൃംഖലയിലെ ബാക്കി പ്രതികളിലേക്ക് പോലീസ് എത്തിയത്.

സാധാരണക്കാരായ തൊഴിലാളികൾക്ക് ജോലിയും താമസസൗകര്യവും വാഗ്ദാനം ചെയ്ത് അവരുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കിയാണ് ഇവർ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനായി ഈ അക്കൗണ്ടുകൾ വഴിയാണ് ഇവർ മാറ്റിയിരുന്നത്.

പ്രതികളിൽ നിന്ന് നിരവധി ബാങ്ക് കാർഡുകൾ, ചെക്ക് ബുക്കുകൾ, പാസ്‌പോർട്ടുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ, വ്യാജ കമ്പനി സ്റ്റാമ്പുകൾ, സാമ്പത്തിക രേഖകൾ എന്നിവ പൊലിസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അപരിചിതമായ സന്ദേശങ്ങളോ ലിങ്കുകളോ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. ബാങ്ക് വിവരങ്ങളോ വ്യക്തിഗത രേഖകളോ അജ്ഞാതരുമായി പങ്കിടരുത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും, അല്ലാത്തവ റിപ്പോർട്ട് ചെയ്യാൻ 901 എന്ന നമ്പറിലും ഷാർജ പൊലിസിനെ 24 മണിക്കൂറും ബന്ധപ്പെടാം.

Sharjah Police arrested seven Asian nationals linked to a major cyber fraud network, highlighting the UAE's continued efforts to combat online scams and strengthen cybersecurity across the emirate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം തൊട്ടുപിന്നാലെയുണ്ട്; ഇഷാന് ഒറ്റ റൺസകലെ നഷ്ടമായ അപൂർവ്വ റെക്കോർഡ് ഇനി ആര് സ്വന്തമാക്കും?

Cricket
  •  3 hours ago
No Image

ദുബൈയിൽ 'സമ്മർ സർപ്രൈസസ്' വേനൽക്കാല വില്പന പൊടിപൊടിക്കുന്നു; മാളുകളിൽ വൻ തിരക്ക്, കച്ചവടത്തിൽ 30% വർദ്ധനവ്

uae
  •  3 hours ago
No Image

'വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ; തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും മടങ്ങിവരാം'; ഓരോരുത്തരും പറയുന്നതിന് മറുപടി പറയാനില്ല; എം.വി. ഗോവിന്ദന്‍

Kerala
  •  3 hours ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 21,500ലെറെ കുഞ്ഞുങ്ങളെ; അതില്‍ ആയിരത്തിലേറെ ശിശുക്കള്‍ 

International
  •  3 hours ago
No Image

കോഴിക്കോട്ട് ലഹരിവേട്ട; ഹാഷിഷ് ഓയിലും മെത്താംഫിറ്റമിനുമായി എട്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ പ്രൊഫ. കെ.കെ. അബ്ദുൽ ഗഫാർ അന്തരിച്ചു

Kerala
  •  4 hours ago
No Image

എയിംസ് പരിഗണനാ പട്ടികയില്‍ കാസര്‍കോടും; മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഉറപ്പ് ലഭിച്ചതായി ജനകീയ കൂട്ടായ്മ

Kerala
  •  4 hours ago
No Image

യുഎഇയിൽ വീട് വാടകയ്‌ക്കെടുക്കാൻ ഇനി 'ക്രെഡിറ്റ് സ്കോറും' നോക്കും; വാടകക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ പുതിയ യുഎഇ പാസ് സേവനം

uae
  •  4 hours ago
No Image

ശമ്പളം നിർത്തി, പക്ഷെ ജോലിയിൽ നിന്ന് പുറത്താക്കിയില്ല; ജീവനക്കാരിയെ വട്ടംചുറ്റിച്ച തൊഴിലുടമയ്ക്ക് 2 കോടിയോളം രൂപ പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 hours ago
No Image

പ്രതിപക്ഷ ഉപനേതൃപദവി: 'ഒരടി പോലും പിന്നോട്ടില്ല'; പിണറായിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Kerala
  •  5 hours ago

No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  8 hours ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  8 hours ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  8 hours ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  9 hours ago