HOME
DETAILS

യാത്രക്കാരോട് മോശം പെരുമാറ്റം; മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം

  
July 05, 2026 | 11:06 AM

Misbehavior towards passengers probe against three KSRTC employees

തിരുവനന്തപുരം: യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ അന്വേഷണം. യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ അന്വേഷണ വിഭാഗത്തില്‍ ബസുകളുടെ സമയം ചോദിച്ച യാത്രക്കാര്‍ക്ക് ജീവനക്കാര്‍ മറുപടി നല്‍കാന്‍ തയ്യാറായില്ലെന്നാണ് പരാതി. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് 'ബസ് വരുമ്പോഴേ അറിയാന്‍ പറ്റൂ' എന്ന് പറഞ്ഞ് യാത്രക്കാരോട് തട്ടിക്കയറിയതെന്നും പരാതിയില്‍ പറയുന്നു.

ഡ്യൂട്ടി സമയത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പകരം ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. അന്വേഷണ വിഭാഗത്തിലെ ജീവനക്കാര്‍ക്കെതിരേ സമാന പരാതികള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഫെയ്‌സി, സ്റ്റേഷന്‍ മാസ്റ്റര്‍ അനില്‍ കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് റാഫി എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനോജ് അറിയിച്ചു.

An inquiry has been ordered against three KSRTC employees from Thiruvananthapuram Central Depot over complaints of misbehaving with passengers.Based on the complaint given by passengers, the KSRTC CMD has directed that an investigation be conducted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപാഡ് ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

Tech
  •  44 minutes ago
No Image

ലുസൈല്‍ ബസ് ഡിപ്പോ സന്ദര്‍ശിച്ച് സുസ്ഥിര വികസന അംബാസഡര്‍മാര്‍; ഖത്തറിന്റെ ഹരിത ഗതാഗത മാതൃക അടുത്തറിഞ്ഞ് യുവാക്കള്‍

qatar
  •  an hour ago
No Image

അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ അഞ്ച് കോടിയുടെ സ്വര്‍ണ 'രാമചരിതമാനസം' കാണാനില്ല; പരാതിയുമായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

National
  •  an hour ago
No Image

സച്ചിനെ മറികടന്നു, പക്ഷെ ലോക റെക്കോഡില്‍ വൈഭവില്ല; നേട്ടം 12ാം വയസില്‍ കളത്തിലിറങ്ങിയ കുട്ടി താരത്തിന്!

Cricket
  •  an hour ago
No Image

സീറ്റിൽ കാലെടുത്തു വച്ചാൽ 200 ദിർഹം, ട്രെയിൻ ഓടിക്കൊണ്ടിരിക്കെ വാതിൽ തുറന്നാൽ 5000 ദിർഹം; ഇത്തിഹാദ് റെയിലിലെ പിഴകളെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി; ഏഴംഗ സംഘത്തിനായി തിരച്ചില്‍

National
  •  an hour ago
No Image

മെസ്സി പടയെ വിറപ്പിച്ചു, വമ്പന്മാരെ മുട്ടുകുത്തിച്ചു; തലയുയർത്തി, ഹൃദയങ്ങൾ കീഴടക്കി കേപ് വെർദെയുടെ മടക്കം; In Depth Story

Football
  •  2 hours ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫർ; വിമാന ടിക്കറ്റ് നിരക്കുകളിൽ 15% വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസ് 

uae
  •  2 hours ago
No Image

മെഡിക്കല്‍ കോളജുകളില്‍ രോഗികളെ തറയില്‍ കിടത്തി ചികിത്സിക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കും; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

Kerala
  •  2 hours ago
No Image

മൈതാനത്തെ ഞെട്ടിച്ച ഹക്കിമി-ലാറിയ പോരാട്ടത്തിന് പിന്നിലെ കാരണമിതാണ്

Football
  •  2 hours ago