HOME
DETAILS

കൂത്താട്ടുകുളത്ത് മൂവായിരം പാക്കറ്റ് ഹാന്‍സ് പിടികൂടി

  
backup
April 06 2017 | 19:04 PM

%e0%b4%95%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%af


കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് പുകയില മൊത്തവ്യാപാരിയുടെ വീട്ടില്‍ നടന്ന റെയിഡില്‍ 3000 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് പിടിച്ചെടുത്തു.
കൂത്താട്ടുകുളം ശിവാജി ബീഡി ഉടമയും പുകയില മൊത്ത വ്യാപാരിയുമായ വടകര എടപ്പനാട്ട് റോയി ജോര്‍ജ് (47) ആണ് പിടിയിലായത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള ആന്റീ നാര്‍ക്കോട്ടിക് സെല്‍ സ്‌ക്വാഡാണ് ഇയാളുടെ വടകരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഇതിന് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ രണ്ട് ലക്ഷം രൂപയുടെ വിലമതിക്കും. ഇദ്ദേഹം ഇതിനും മുന്‍പും ഇതേ കാര്യത്തില്‍ പൊലിസ് പിടിയിലായിട്ടുണ്ടെങ്കിലും വീണ്ടും നിര്‍ബാധം അനധികൃത വ്യാപാരം തുടരുകയായിരുന്നു.
ടൗണില്‍ പെട്ടി കടകളില്‍ ഒരു പാക്കറ്റിന് അമ്പതു രൂപ വരെയാണ് വില ഈടാക്കിയിരുന്നത്.ആന്റി നാര്‍ക്കോട്ടിക് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ജില്ലയില്‍ ആദ്യമായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി ഒരാളെ ജയിലില്‍ അയക്കുന്നത്. സ്‌കൂള്‍കോളേജ് കുട്ടികളും ഇതര സംസ്ഥാനക്കാരുമാണ് പ്രധാന ഉപഭോക്താക്കള്‍ മാര്‍ക്കറ്റ് റോഡിലെ മൊത്തവ്യാപാരകടയിലും വീട്ടിലും ഒരേസമയമാണ് റെയിഡ് നടന്നത്.വീടിന്റെ മച്ചിന്റെ മുകളില്‍ ചാക്കില്‍ കെട്ടിസൂക്ഷിച്ചിരിക്കുകയായിരുന്നു ഹാന്‍സ്.
കോട്ടയം മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് ഹാന്‍സ് എത്തിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു. ഇതോടനുബന്ധിച്ച് മൂവാറ്റുപുഴയിലെ കേന്ദ്രങ്ങളില്‍ റെയിഡ് നടന്നു. ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കള്‍ കൂത്താട്ടുകുളം മേഖലയില്‍ വ്യാപാകമായി ലഭിക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് റെയിഡ് നടന്നത്.
കൂത്താട്ടുകുളത്തെ മൂന്ന് മൊത്തവ്യാപാരസ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.കൂത്താട്ടുകുളം എസ്.ഐ ഇ.എസ് സാംസണ്‍, എസ്.ഐ മാരായ യാക്കോബ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ കെ പ്രകാശ്, വനിതാ പൊലിസ് ഐസിമോള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  18 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  18 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  18 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  18 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  18 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  18 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  18 days ago