ശേഖരനും കുടുംബവും അന്തിയുറങ്ങുന്നത് പാതയോരത്തെ ഷെഡില്‍
സുല്‍ത്താന്‍ ബത്തേരി: കോളനിയിലെ കക്കൂസ് മുറിയില്‍ അന്തിയുറങ്ങിയ കൂടുംബം വീടില്ലാത്തതിനെ തുടര്‍ന്ന്് ഇപ്പോള്‍ അന്തിയുറങ്ങുന്നത്് പാതയോരത്തെ താല്‍ക്കാലിക ഷെഡില്‍.
ബത്തേരി മാനിക്കുനി പണിയകോളനിയിലെ ശേഖരനും കുടുംബവുമാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി പാതയോരത്തെ താല്‍ക്കാലിക കൂരയ്ക്കുള്ളില്‍ കഴിയുന്നത്.
അന്തിയുറങ്ങാന്‍ വീടെന്ന ആവശ്യം അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സുല്‍ത്താന്‍ ബത്തേരി ടൗണിനോട് ചേര്‍ന്നാണ് മാനിക്കുനി പണിയകോളനി. ഇവിടെ കക്കൂസ് മുറിയിലായിരുന്നു ശേഖരനും കുടുംബവും കഴിഞ്ഞ ഒന്നരവര്‍ഷം മുന്‍പ് വരെ കഴിഞ്ഞിരുന്നത്.
ഇപ്പോള്‍ താമസം പാതയോരത്തെ താല്‍ക്കാലിക ഷെഡിലാക്കി. വീടും സ്ഥലവും ഇല്ലാത്തതിനാലാണ് ഈ കുടുംബം പാതയോരത്ത് ഷെഡൊരുക്കി താമസം ആരംഭിച്ചത്്. കോളനിയിലെ കക്കൂസ് മുറിയില്‍ കുടുംബം അന്തിയുറങ്ങുന്ന വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ അധികൃതര്‍ ഇടപെട്ട്് ഇവര്‍ക്ക്് സ്ഥലവും വീടും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഒരുനടപടിയും ഉണ്ടായില്ല.
ഇതോടുകൂടിയാണ് ഈ കുടുംബം കോളനിയിലേക്കുള്ള പാതയോരത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു കൂരയുണ്ടാക്കി താമസം ആരംഭിച്ചത്. റേഷന്‍ കാര്‍ഡുമില്ല ശേഖരനും കുടുംബത്തിനും. ആറാംതരത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളും ഒന്‍പതില്‍ പഠിക്കുന്ന മകളുമടക്കം അഞ്ചുപേരാണ് ഇപ്പോള്‍ നനഞ്ഞൊലിക്കുന്ന ഈ കൂരക്കുള്ളില്‍ കഴിയുന്നത്.
അധികൃതരുടെ കരുണയുള്ള നോട്ടം തങ്ങള്‍ക്കുമേല്‍ പതിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഇപ്പോഴും. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."