HOME
DETAILS

കഞ്ചിക്കോട് കോച്ച് ഫാക്ടറി എല്‍.ഡി.എഫ് ജനകീയ കൂട്ടായ്മ ജൂലായ് 10ന്

  
backup
June 17 2018 | 07:06 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d-2

 


പാലക്കാട്: ജില്ലയുടെ വികസനത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെടാതാരിക്കാന്‍ ജനകീയ സമരം ആവശ്യമാണെന്നും സ്ഥലം ഏറ്റെടുത്ത് നല്‍കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജൂലായ് 10 ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാത്തത് കേന്ദ്രഗവണ്‍മെന്റിന്റെ അവഗണനയുടെയും വഞ്ചനയുടെയും രാഷ്ട്രീയ വിവേചനവുമാണ്. 2008-ല്‍ പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോഴാണ് അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. റെയില്‍വേ സഹമന്ത്രിയായിരുന്ന വേലുവിന്റെ താല്‍പ്പര്യത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും കീഴടങ്ങി ലാഭത്തിലുളള പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതിനെതിരെ ജനങ്ങളും കേരളത്തില്‍ നിന്നുളള എം.പിമാരും ശക്തിയായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമുണ്ടായത്. 2012-13 ലെ റെയില്‍വേ ബഡ്ജറ്റില്‍ പദ്ധതി അനുവദിക്കുകയും 2012-ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തറക്കല്ലിടുകയും ചെയ്തതാണ്. ഇതിന് വേണ്ടി മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയതുമാണ്.
കേരളത്തോടും പ്രത്യേകിച്ച് പാലക്കാടിനോടും കാണിക്കുന്ന രാഷ്ട്രീയ വിവേചനവും ജനങ്ങളോടുളള വെല്ലുവിളിയുമാണ്. ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്ന റായ്ബറേലിയില്‍ കോച്ച്ഫാക്ടറി സ്ഥാപിക്കുകയും ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ പുതിയ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുളളതും ഇത് കൂടുതല്‍ വ്യക്തമാക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുപിടിച്ച് ജില്ലയിലെ ബി.ജെ.പി നേതൃത്വം കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ നടത്തുന്ന പ്രചരണങ്ങള്‍ സ്വന്തം വീഴ്ചകളും ജനവഞ്ചനയും മൂടിവെയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന പാഴ്ശ്രമമാണ്. ഈ അവസരത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രന്‍ അധ്യക്ഷനായി. കണ്‍വീനര്‍ വി. ചാമുണ്ണി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി സുരേഷ് രാജ്, വിജയന്‍കുനിശ്ശേരി, അഡ്വ.മുരുകദാസ്, ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍, എ. ശിവപ്രകാശന്‍, സുബ്രഹ്മണ്യന്‍, നൈസ് മാത്യു, യു. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago