HOME
DETAILS
MAL
മുംബൈ- പൂനെ യാത്രാ സമയം 25 മിനിറ്റാവും
backup
June 18 2018 | 03:06 AM
മുംബൈ: മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രാ സമയം അരമണിക്കൂറില്‍ കുറവാകുന്ന കാലം വരുന്നു. നിലവിലെ നാല് മണിക്കൂറില്‍ നിന്ന് 25 മിനിട്ടായി കുറയ്ക്കുന്ന അതിവേഗ പാതയുടെ സാധ്യതയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇതിന്റെ ആലോചന തുടങ്ങിയിട്ടുണ്ട്. 200 കിലോമീറ്റര്‍ ദൂരമാണ് മുംബൈയും പൂനെയും തമ്മിലുള്ളത്. ഇത്രയും ദൂരം താണ്ടാന്‍ നാലോ നാലരയോ മണിക്കൂറാണ് നിലവില്‍ വേണ്ടത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."