അഗസ്ത്യമലയിലെ ആദിവാസി മേഖലകളില്‍ ഔഷധ സസ്യക്കൃഷിക്ക് തയാറെടുത്ത് ജില്ലാ ഭരണകൂടം
തിരുവനന്തപുരം: അഗസ്ത്യവനത്തിലെ ആദിവാസി മേഖലയില്‍ ഔഷധസസ്യക്കൃഷിക്ക് ജില്ലാ ഭരണകൂടം തയാറെടുക്കുന്നു. ഇതിനായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതിയുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ഊരുകളിലെത്തി പ്രദേശവാസികളോട് ആശയവിനിമയം നടത്തുകയും കൃഷിക്കായി സ്ഥലം കണ്ടെത്തുകയും ചെയ്തു.
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ്, വനം വകുപ്പ്, പഞ്ചായത്തുകള്‍, ഔഷധസസ്യബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.പദ്ധതിയുടെ ഭാഗമായി നിലവില്‍ കണ്ടെത്തിയിരിക്കുന്ന 16 ഏക്കര്‍ സ്ഥലത്ത് മൂന്ന് കുടുംബശ്രീ യൂനിറ്റുകള്‍, രണ്ടു പുരുഷസഹായ സംഘങ്ങള്‍ ഉള്‍പ്പെടെ ഏഴ് യൂനിറ്റുകളുടെ സഹകരണത്തോടെ കൃഷി നടത്തും.
ശതാവരി, കസ്തൂരി മഞ്ഞള്‍, തിപ്പലി, കറ്റാര്‍വാഴ, കൈതോന്നി, മഞ്ഞക്കൂവ ഉള്‍പ്പെടെയുള്ള ഔഷധങ്ങളാണ് കൃഷി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഊര് നിവാസികള്‍ക്ക് വരുമാനവര്‍ധനവ് ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങള്‍ തയാറാക്കി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. കൃഷിക്കാര്‍ക്ക് നഷ്ടംവരാത്ത തരത്തിലുള്ള വില ഉറപ്പാക്കും. കൃഷി വകുപ്പ് മുഖേന ഔഷക്കൃഷി നടത്തുന്നതിനുള്ള വിത്തുകള്‍ ലഭ്യമാക്കും.
ഉല്‍പന്നങ്ങള്‍ക്ക് കമ്പോളം ഉറപ്പാക്കുന്നതിനും മൂല്യവര്‍ധന നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
യൂനിറ്റ് പ്രതിനിധികള്‍, ആദിവാസി വിഭാഗക്കാര്‍, ട്രൈബല്‍ വകുപ്പ് എന്നിവ പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിനൊപ്പം പദ്ധതിക്ക് നേതൃത്വം നല്‍കും. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആദ്യകൃഷി വിളവെടുപ്പ് ഒരു വര്‍ഷത്തിനുള്ളിലും പിന്നീടുള്ളവ നാല് മാസത്തിലൊരിക്കലും നടക്കുന്ന വിധത്തിലുള്ള കൃഷി സമ്പ്രദായമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്.
ഈ മാസം 11 ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യോഗത്തിന് തുടര്‍ നടപടിയായി കലക്ടറേറ്റിലും പദ്ധതി അവലോകനം നടത്തും. പദ്ധതി സംബന്ധിച്ചുള്ള അവസാനവട്ട ചര്‍ച്ചകളും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കലക്ടറേറ്റിലെ യോഗത്തില്‍ ആസൂത്രണം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഊരു സന്ദര്‍ശനത്തില്‍ കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, ഔഷധസസ്യബോര്‍ഡ് സി.ഇ.ഒ രാധാകൃഷ്ണന്‍. കെ, മുന്‍ ഡി.എഫ്.ഒ പി.കെ. രാജന്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ടെക്‌നിക്കല്‍ ഓഫിസര്‍ മിനി ജേക്കബ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീലത, റേഞ്ച് ഓഫീസര്‍ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."