കുടിയേറ്റ തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കണം: പ്രായോഗികമല്ലെന്ന് ഏഴ് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി:ലോക്ക ഡൗണില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ സ്വന്തം നാടുകളില്‍ എത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് വ്യക്തമാക്കി ഏഴ് സംസ്ഥാനങ്ങള്‍. കേരളം,തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് നിലപാട് വ്യക്തമാക്കിയത്
കേരളത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിക്കുകയെന്നത് അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.പിന്നാലെ തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്രാ, പഞ്ചാബ്, ബിഹാര്‍, രാജസ്ഥാന് എന്നീ ആറ് സംസ്ഥാനങ്ങള്‍കൂടി സമാനമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് കത്തയച്ചു. ആയിരക്കണക്കിന് തൊഴിലാളികളെ ബസ്സുകളില്‍ ദീര്‍ഘദൂരം എത്തിക്കുക പ്രായോഗികമല്ലെന്ന് ഗെഹ്ലോത്ത് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലുധിയാനയില്‍ മാത്രം ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.
കേന്ദ്ര നിര്‍ദേശത്തെ എതിര്‍ത്ത് തെലങ്കാന സര്‍ക്കാരും രംഗത്തെത്തി. 15 ലക്ഷത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ ബിഹാര്‍, ജാര്‍ഖണ്ഡ്,ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റോഡുമാര്‍ഗം എത്തിക്കാന്‍ മൂന്നു മുതല്‍ അഞ്ച് ദിവസംവരെ വേണ്ടിവരുമെന്ന് തെലങ്കാന മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു.കുടിയേറ്റ തൊഴിലാളികളെ ബസ്സുകളില്‍ സ്വന്തം നാടുകളിലെത്തിക്കുക എന്നത് പ്രായോഗികമല്ലെന്ന് തമിഴ്നാടും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."