കരിഞ്ചോല ദുരന്തം: നഷ്ടക്കണക്കുകള്‍ ശേഖരിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
താമരശേരി: കരിഞ്ചോല മലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് കട്ടിപ്പാറയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വീടും കൃഷിയും നഷ്ടമായവര്‍ക്ക് നഷ്ടത്തിന്റെ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടും. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം 23ന് ഉച്ചയ്ക്ക് മൂന്നിന് താമരശേരി തഹസില്‍ദഹാരുടെ ചേമ്പറില്‍ ചേരും. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ പിരിവുകള്‍ നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ കൈക്കൊള്ളും.
ധനസഹായം നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ കാരാട്ട് റസാഖ് എം.എല്‍.എ ചെയര്‍മാനും കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ കണ്‍വീനറും തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് ട്രഷററുമായ ദുരിതാശ്വാസ കമ്മറ്റിയുമായി ബന്ധപ്പെടണമെന്നും യോഗം അറിയിച്ചു. അക്കൗണ്ട് നമ്പര്‍: 40721101012154. ഐ.എഫ്.എസ്.സി കോഡ്: 00 40 721.
യോഗത്തില്‍ കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട്, ജില്ലാ പഞ്ചായത്തംഗങ്ങളായ നജീബ് കാന്തപുരം, വി.ഡി ജോസഫ്, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, താമരശേരി ഡിവൈ.എസ്.പി പി.സി സജീവന്‍, ഒ.കെ.എം കുഞ്ഞി, പ്രേംജി ജെയിംസ്, ഹാരിസ് അമ്പായത്തോട്, ഷാഹിം ഹാജി, റഫീഖ് കട്ടിപ്പാറ, ഷാന്‍ കട്ടിപ്പാറ, സൈതൂട്ടി ഹാജി, സെബാസ്റ്റ്യന്‍ കണ്ണന്തറ, ഹമീദലി, സലിം പുല്ലടി, കെ.ആര്‍ രാജന്‍, അന്‍വര്‍ സഖാഫി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."