HOME
DETAILS

പൈതൃകം സംരക്ഷിക്കലാണ് പണ്ഡിത ദൗത്യം: ഹമീദലി തങ്ങള്‍

  
backup
March 02 2019 | 04:03 AM

%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa

മുണ്ടക്കുളം: പൈതൃകം സംരക്ഷിക്കുകയാണ് സമസ്ത നാളിതുവരെ നിര്‍വഹിച്ചതെും ആ ദൗത്യം പണ്ഡിതര്‍ ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. ശംസുല്‍ ഉലമാ കോംപ്ലക്‌സിന്റെ 13ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രാസ്ഥാനികം സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.
സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. സമസ്ത നയിച്ച നവോഥാനം എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. ബി.എസ്.കെ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍, കെ.പി ബാപ്പു ഹാജി, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, എം.പി ഹംസ മുസ്‌ലിയാര്‍, നാസറുദ്ദീന്‍ ദാരിമി, കാട്ടുമുണ്ട കുഞ്ഞമ്മദ് മുസ്‌ലിയാര്‍, സഅദ് മദനി കുന്നുംപുറം, അല്‍ഹാഫിള് സിറാജുദ്ദീന്‍ ഹുദവി, കോപ്പിലാന്‍ അബു ഹാജി, ഉമര്‍ ദാരിമി പുളിയക്കോട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ.കെ മുനീര്‍ മാസ്റ്റര്‍, ഫള്‌ലുര്‍റഹ്മാന്‍ ഫൈസി മുണ്ടക്കുളം സംബന്ധിച്ചു.
ഇന്നു രാവിലെ 10ന് പണ്ഡിത സമ്മേളനത്തില്‍ എം.പി മുസ്തഫല്‍ ഫൈസി ഇസ്‌ലാമും ആധുനിക പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മദ്‌റസാ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയാകും. കെ.സി മുഹ്‌യുദ്ദീന്‍ ദാരിമി പയ്യനാട്, സലാം ഫൈസി ഒളവട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പങ്കെടുക്കും.
വൈകിട്ട് നാലിനു ഹാര്‍മോണിയസ് മാനവിക സൗഹൃദ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ. മുരളീധരന്‍ എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍, ഫാദര്‍ ജോസഫ് പരത്തുവയല്‍, ശ്യാം പ്രസാദ്, കെ.എ സഗീര്‍, അബ്ദുല്‍ കരീം, സുബ്രഹ്മണ്യന്‍, രത്‌നാകരന്‍, ഹരീന്ദ്ര ബാബു, മുജീബ് പാണാളി, കബീര്‍ മുതുപറമ്പ് പങ്കെടുക്കും.
രാത്രി ഏഴിനു ജൗഹര്‍ ജലാലി, സവാദ് ജലാലി, അസ്ലം ജലാലി, മുര്‍ഷിദ് എന്നിവര്‍ ഗോളശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രബന്ധമവതരിപ്പിക്കും. നിസാര്‍ ഹുദവി പുകയൂര്‍ ആമുഖം നടത്തും. എട്ടിനു ദഅ്‌വ സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. അലി ഫൈസി മേലാറ്റൂര്‍, ഖാസിം തങ്ങള്‍ ലക്ഷ്വദ്വീപ്, സെയ്ദ് അന്‍വര്‍ മുതുവല്ലൂര്‍, കെ. ഷാഹുല്‍ ഹമീദ് സംബന്ധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago