HOME
DETAILS
MAL
മാനവ ഐക്യചങ്ങല
backup
April 07 2017 | 22:04 PM
മേപ്പയ്യൂര്‍: ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതക്കെതിരെ മാനവ ഐക്യചങ്ങല തീര്‍ത്തു.
പേരാമ്പ്ര പയ്യോളി റോഡില്‍ നടന്ന ചങ്ങലയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. വര്‍ഗീയ ഫാസിസത്തിനെതിരായി പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു. നസി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്‍.കെ.രാധ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്, കെ.ടി.രാജന്, കെ.കെ.രാഘവന് തുടങ്ങിയവര്‍ ചങ്ങലയില്‍ കണ്ണികളായി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.പ്രേം കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.പി.രാധാകഷ്ണന്‍ അധ്യക്ഷ നായി. പി.കെ.അജീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന, കെ.രതീഷ്, അരുണ്‍.ജി.ദേവ് ,കെ.കെ.വിജിത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."