HOME
DETAILS
MAL
വിദേശമദ്യഷാപ്പ് : സംയുക്ത മഹല്ല് കമ്മിറ്റി പ്രതിഷേധ റാലി നടത്തി
backup
April 07 2017 | 22:04 PM
താട്ടില്പ്പാലം: കുറ്റ്യാടിയിലെ വിദേശ മദ്യഷാപ്പ് തൊട്ടില്‍പ്പാലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കാവിലുംപാറ മഹല്‍ കമ്മിറ്റി പ്രകടനം നടത്തി. സമരത്തില്‍ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ു. ജനജീവിതം ദുസ്സഹകമാക്കുന്ന നടപടിയില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോഴിക്കോട് ജില്ലാ ട്രഷറര്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിവിധ മഹല്ല് കമ്മറ്റികളുടെ ഭാരവാഹികളായ മണക്കര സൂപ്പി, യു.കെ അബ്ദുല്‍ ഹമീദ് ഹാജി, കെ.പി.സി മൊയ്തു, ഹമീദ് കല്ലങ്കണ്ടി, താജുദ്ധീന്‍ മുസ്ലിയാര്, കെ.പി ഷംസീര്‍ മാസ്റ്റര്‍, ആക്ഷന്‍ കമ്മറ്റി ചെയര്മാന് എ.ആര് വിജയന്, കണ്‍വീനര്‍ വി.പി സുരേഷ്, ശ്രീധരന് വാളക്കയം, പി.പി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."