ആര്. എം.പിയെ യു.ഡിഎഫിലേക്ക് ക്ഷണിച്ച് നേതാക്കള്‍, അടവു നയമാകാമെന്ന് ആര്. എം.പി
കോഴിക്കോട്: ആര്. എം.പിയെ യു.ഡി. എഫിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ആര്.എം.പിയിലേക്ക് ക്ഷണിച്ചത്.
എന്നാല്‍ ക്ഷണം സ്നേഹപൂര്‍വം ആര്.എം.പി നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യശക്തികളോടൊപ്പം നില്‍ക്കേണ്ടത് അനിവാര്യമാണ്.
കേരളത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ആര്.എംപിഐ നിലകൊള്ളുന്നതെന്നും വേണു വ്യക്തമാക്കി.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി സ്ഥാപക നേതാവിനെതന്നെ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ആര്.എം.പി.ഐ. സിപിഎമ്മിനും ബിജെപിക്കുമെതിരെയുള്ള പോരാട്ടത്തില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. അതൊരിക്കലും ഏതെങ്കിലും മുന്നണിയിലേക്കുള്ള പ്രവേശനമാകില്ല. ഈ രീതിയിലുള്ള അടവുനയം തെരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കുമെന്നും വേണു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."