HOME
DETAILS
MAL
കോട്ടയത്ത് സഞ്ചരിക്കുന്ന സാംപിള്‍ കലക്ഷന്‍ യൂനിറ്റ് സജ്ജം കൊവിഡ് പരിശോധിക്കാന്‍ അരികിലെത്തും
backup
May 06 2020 | 02:05 AM
സംസ്ഥാനത്ത് ആദ്യമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്
കോട്ടയം: ജില്ലയില്‍ കൊവിഡ് 19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാംപിള്‍ കലക്ഷന്‍ യൂനിറ്റ് സജ്ജമായി. സമൂഹവ്യാപന സാധ്യത പരിശോധിക്കാനുള്ള സര്‍വൈലന്‍സ് സാംപിള്‍ ശേഖരണത്തിന് കേരളത്തില്‍ ആദ്യമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ജില്ലയിലെ പ്രമുഖ ആശുപത്രികളില്‍ നിലവിലുള്ള കിയോസ്‌ക്കുകളുടെ മൊബൈല്‍ പതിപ്പാണിത്.
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത വയോജനങ്ങള്‍, ഗര്‍ഭിണികള്‍, നിയമപാലകര്‍ തുടങ്ങി പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരുടെ സ്രവ സാംപിളുകളാണ് വാഹനത്തിലെത്തി ശേഖരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടായ പനച്ചിക്കാട്ട് കഴിഞ്ഞ ദിവസം വാഹനമെത്തുകയും പരീക്ഷണാടിസ്ഥാനത്തില്‍ സാംപിള്‍ ശേഖരണം നടത്തുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ പോകാതെ സ്വന്തം സ്ഥലത്തുവച്ച് ടെസ്റ്റിന് വിധേയമാകാമെന്നതാണ് മൊബൈല്‍ യൂനിറ്റിന്റെ പ്രധാന നേട്ടം. ഡോക്ടറും സഹായിയും ഡ്രൈവറും മാത്രമാണ് ഈ വാഹനത്തിലുണ്ടാവുക. സാംപിള്‍ ശേഖരിക്കാനായി വാഹനം എത്തുമ്പോള്‍ സഹായി പുറത്തിറങ്ങി പി.പി.ഇ കിറ്റ് ധരിച്ച് പരിശോധനയ്ക്കായി ഒരുങ്ങും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍ വിദ്യാധരന്‍, ടി.ബി ഓഫിസര്‍ ഡോ. ടിങ്കിള്‍ പ്രഭാകരന്‍ എന്നിവരാണ് യൂനിറ്റ് സജ്ജമാക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. കലക്ടര്‍ പി.കെ സുധീര്‍ ബാബു വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു. ഈ സംവിധാനം കൊവിഡ് പരിശോധന വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."