HOME
DETAILS

പൊലിസ് പരാതി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

  
backup
March 04 2019 | 21:03 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

 

എസ്.പിയെ
സമീപിക്കുമെന്ന് നാട്ടുകാര്‍

നിലമ്പൂര്‍: ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനം മൂലം കരുളായിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ മഞ്ചേരിയിലെ സിദ്ധനെതിരേ പൊലിസ് കേസെടുക്കാന്‍ മടിക്കുന്നതായി ആക്ഷേപം. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ച ഓഡിയോയും വിഡിയോയും മരണമൊഴിയായി എടുത്ത് സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെന്നിരിക്കേ നാട്ടുകാര്‍ നല്‍കിയ പരാതി പ്രദേശത്തെ രണ്ടു സ്റ്റേഷനുകളും തട്ടിക്കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ചെരണിയിലെ സിദ്ധനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാണിച്ച് നാട്ടുകാര്‍ മഞ്ചേരി സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൂക്കോട്ടുംപാടം സ്റ്റേഷനില്‍ നല്‍കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. തുടര്‍ന്ന് പൂക്കോട്ടുംപാടത്ത് പരാതി നല്‍കിയെങ്കിലും കേസ് തങ്ങളുടെ പരിധിയില്‍ അല്ലെന്നും മഞ്ചേരിയില്‍ തന്നെ നല്‍കണമെന്നും അവരും അറിയിച്ചു.


പൊലിസ് പരാതി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് നാട്ടുകാര്‍ ഇന്ന് ജില്ലാ പൊലിസ് മേധാവിയെ കാണും. അതേസമയം യുവാവിന്റെ മരണം ജിന്ന് ചികിത്സയ്ക്കിടെയല്ലെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ പറയുന്നത്. സിദ്ധന്റെ ആളുകള്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ബന്ധുക്കളില്‍ ചിലരാണ് യുവാവിനെ സിദ്ധന്റെ ജിന്ന് ചികിത്സാ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഇവര്‍ സിദ്ധനെതിരേ കേസ് കൊടുക്കാന്‍ രംഗത്തുവന്നിരുന്നുവെങ്കിലും ബന്ധുക്കളും പ്രതിയാകുമെന്ന് സിദ്ധന്റെ ആളുകള്‍ ഇവരെ ഭീഷണിപ്പെടുത്തിതോടെ പിന്‍മാറിയെന്നാണ് സൂചന.


പുറം ലോകമറിയാതെ നിരവധി സംഭവങ്ങള്‍ ചികിത്സാ കേന്ദ്രത്തില്‍ നടന്നിട്ടുണ്ടെന്നും സൂചനയുണ്ട്. കേന്ദ്രത്തില്‍ പ്രാകൃതമായ രീതിയിലുള്ള ചികിത്സകളാണ് നടക്കുന്നത്. മുളകുപൊടി വെള്ളത്തില്‍ മുക്കിയ തോര്‍ത്ത് മുണ്ട് ഉണക്കിപ്പിഴിഞ്ഞ് സീറോ ബള്‍ബിന്റെ പ്രകാശത്തില്‍ മുഖവും ദേഹവും തുടക്കാന്‍ ആവശ്യപ്പെടുകയും നീറ്റല്‍ അനുഭവപ്പെടുന്നതോടെ ആളുകള്‍ അലറിവിളിച്ച് കരയുകയും ചെയ്യും. ഇതോടെ 'ശയ്ത്വാന്‍' ആണ് കരയുന്നത് എന്നാണ് കൂടെയുള്ളവരെ ധരിപ്പിക്കുക. മരുന്നുകള്‍ ഒന്നും നല്‍കാറില്ലത്രെ. മാനസിക രോഗത്തിനുള്ള ചികിത്സയാണ് സിദ്ധന്‍ അധികവും നടത്തിവരുന്നതെന്നാണ് സൂചന. രോഗം കൂടിയവരെ ബംഗളൂരുവിലെ വലിയ ഷെയ്ഖിന്റെ അടുത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാറുണ്ട്.


നിലമ്പൂരിനടുത്തുള്ള സലഫി കേന്ദ്രത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ഇത്തരത്തില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. ജിന്ന് ചികിത്സയുടെ മറവില്‍ പാണ്ടിക്കാട്, കോഴിക്കോട്, അരീക്കോട്, എടക്കര എന്നിവിടങ്ങളിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു. മുജാഹിദ് ജിന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിലരാണ് നേരത്തെ ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിയിരുന്നത്. പിന്നീട് ഇതെല്ലാം അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ സിദ്ധന്‍മാര്‍ പിടിക്കപ്പെടുമ്പോഴും തങ്ങളുമായി ബന്ധമില്ലെന്നാണ് ജിന്ന് വിഭാഗത്തിന്റെ വാദം. സംഭവത്തില്‍ സിദ്ധനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മഞ്ചേരിയില്‍ പ്രതിഷേധ സംഗമവും ധര്‍ണയും നടക്കും. കെ.എന്‍.എമ്മും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago