എ.എ.വൈ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുകള്‍ക്ക് അരിയും ഗോതമ്പും സൗജന്യം
കാഞ്ഞിരപ്പള്ളി: എ.എ.വൈ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിന് 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായും മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുകളിലെ ഒരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പു വീതവും ഈ മാസം സൗജന്യമായി ലഭിക്കും. ഈ മാസം കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിഹിതം ഇപ്രകാരമായിരിക്കും.
മുന്‍ഗണനാ ഇതരസബ്സിഡി വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുകളിലെ ഓരോ അംഗത്തിനും രണ്ടുരൂപ നിരക്കില്‍ രണ്ട് കിലോ അരി വീതവും മുന്‍ഗണനാ ഇതരവിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുകള്‍ക്ക് കാര്‍ഡിന് നാല് കിലോ അരി കിലോയ്ക്ക് 8.90 രൂപ നിരക്കിലും, നാലു കിലോ ഗോതമ്പിന് കിലോയ്ക്ക് 6.70 പൈസ നിരക്കിലും ലഭിക്കും. മുന്‍ഗണനാ വിഭാഗത്തിലും എ.എ.വൈ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡുകളിലെ ഓരോ അംഗത്തിനും 250 ഗ്രാംവീതം പഞ്ചസാര കിലോയ്ക്ക് 13.50 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതികരിച്ച വീടുകള്‍ക്ക് കാര്‍ഡിന് അരലിറ്റര്‍ വീതവും
വൈദ്യുതികരിക്കാത്ത വീടുകള്‍ക്ക് കാര്‍ഡിന് നാലു ലിറ്റര്‍ വീതവും ലിറ്ററിന് 21 രുപ നിരക്കിലും മണ്ണെണ്ണ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."