ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണം: മാര്‍ ജോസഫ് പാംപ്ലാനി
ചെറുപുഴ: ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി.
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമര പ്രഖ്യാപന പ്രചരണ ജാഥയുടെ ചെറുപുഴയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അതിസമ്പന്നരുടെ ലക്ഷക്കണക്കിന് കോടി രൂപ എഴുതിതള്ളുന്ന സര്‍ക്കാര്‍ കര്‍കന്റെ കണ്ണീര്‍ കാണാതെ പോകുകയാണ്. കര്‍ഷകരോടെന്നും അവഗണന തുടരുകയാണ്. കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളി. കേരളത്തിലും കടങ്ങള്‍ എഴുതി തള്ളാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ലോംങ് മാര്‍ച്ചുകള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല. കേരളത്തിലും വേണം. വന്യമൃഗങ്ങളെകൊണ്ട് പൊറുതി മുട്ടിയ കര്‍ഷകര്‍ ആല്‍മഹത്യചെയ്യുന്നു. വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ സംരക്ഷിക്കണം. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കര്‍ഷകര്‍ക്ക് ബാധ്യതയില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ജോസ് മുണ്ടുപാലത്ത് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ ദേവസ്യാ കൊങ്ങോല, കണ്‍വീനര്‍ ടോണി ജോസഫ്, തോമസ് മാണി കളപ്പുര, ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍, ഫിലിപ്പ് വെളിയത്ത്, ജോര്‍ജ് വടകര, ബിനോയി തോമസ്, ചാക്കോച്ചന്‍ കാരാമയില്‍, ബെന്നി പുതിയാംപുറം, ബേബി നെട്ടനാനി, സിബി താണപറമ്പില്‍, സ്‌കറിയ വള്ളാംകോട്ടില്‍, രാജു കാരക്കാട്ടില്‍, സജി കേഴപ്ലാക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."