സി.പി. എമ്മിനെതിരെയുള്ള അക്രമം സ്വാഭാവികമെന്ന് വരുത്തുന്നു: മന്ത്രി ജലീല്‍
മട്ടന്നൂര്‍: സി.പി.എമ്മുകാര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെ ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍.
നാല്‍പ്പാടി വാസു അനുസ്മരണ യോഗം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസര്‍ക്കോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സി.പി.എമ്മിനെ കൊലയാളികളെന്ന് മുദ്രകുത്തിയവര്‍ കൊല്ലത്ത് സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ വ്യക്തിതര്ക്കമെന്ന് നിസാരവത്ക്കരിക്കുകയാണ്.
കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗുകാര്‍ പ്രതികളായപ്പോള്‍ ആരും കേസ് സംബന്ധിച്ച ഗവേഷണത്തിന് തുനിഞ്ഞില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.വി ചന്ദ്രബാബു അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, പി. പുരുഷോത്തമന്, കെ. ഭാസ്ക്കരന്‍, കെ.ടി ചന്ദ്രന്, എം. രാജന്, എം. രതീഷ്, വി.കെ സുഗതന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."