പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; 2053 ക്ലാസ് മുറികള്‍ ഹൈടെക്
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 2053 ക്ലാസ് മുറികള്‍ ഹൈടെക്കായി. ഇതില്‍ 74 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 182 സര്‍ക്കാര്‍ സ്‌കൂളുകളും 62 എയ്ഡഡ് സ്‌കൂളുകളുമടക്കം 244 സ്‌കൂളുകളിലെ ക്ലാസ് മുറികളാണ് ഹൈടെക്കായത്. ഇതിനായി കിഫ്ബി സഹായത്തോടെ 17.77 കോടി രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയത്. 2,759 ലാപ് ടോപ്പുകളും 2,111 പ്രൊജക്ടറുകളും 2019 സ്പീക്കറുകളും 2014 മൗണ്ടിങ് കിറ്റുകളും ഹൈടെക്് ക്ലാസ്മുറികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന് പുറമേ 244 ടെലിവിഷനുകള്‍, 244 കാമറകള്‍, 244 വെബ് കാമറകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. സമഗ്ര വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളില്‍ വിനിമയം നടത്താനുള്ള അധ്യാപക പരിശീലനം ഭൂരിഭാഗം അധ്യാപകര്‍ക്കും നല്‍കി. കൂള്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 649 സ്‌കൂളുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 112 സ്‌കൂളുകളില്‍ രൂപീകരിച്ച ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകളില്‍ നിലവില്‍ 3246 കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്.ടി.എച്ച്.എച്ച്.എസ്.എസ് നായന്‍മാര്‍മൂല (57), ദുര്‍ഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് (36), സി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍ (35) എന്നീ സ്‌കൂളുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയത്. എല്ലാ ഐ.ടി ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷ ഗ്യാരണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ഡ് വെയര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരിഹരിക്കാനുമായി വെബ് പോര്‍ട്ടല്‍, കോള്‍ സെന്റര്‍ സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. എല്ലാ ഉപകരണങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള ജില്ലയിലെ 489 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."