മഴ വീണ്ടും ശക്തമായി; ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍
കുട്ടനാട്: മഴ വീണ്ടും ശക്തമായതോടെ ജില്ല വെള്ളപ്പൊക്ക ഭീഷണിയിലായി. കാലവര്‍ഷാരംഭത്തില്‍തന്നെ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശം വിതച്ച കുട്ടനാട്ടില്‍ രണ്ടു മൂന്നു ദിവസം മഴയ്ക്ക് ശമനമായെങ്കിലും രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴ ജില്ലയെ വീണ്ടും ദുരിതത്തിലാക്കി.
കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളില്‍ മട വീണ് കൃഷി നശിക്കുകയും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ മടങ്ങിപ്പോകാന്‍ തുടങ്ങുന്നതിനിടയിലാണ്് മഴ വീണ്ടും ശക്തിപ്രാപിച്ചത്.
കൃഷിയിറക്കിയ മിക്ക പാടശേഖരങ്ങളിലും വെള്ളം കയറിയത് വറ്റിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഴ വീണ്ടും കര്‍ഷകരെ ദുരിതത്തിലാക്കിയത്. കൈനകരിയിലെ താഴ്ന്ന പ്രദേശങ്ങളിലും ഒറ്റപ്പെട്ട തുരുത്തുകളിലും വെള്ളം കയറിയതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
വീടിനകത്ത് വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഇവിടെയുളളവര്‍ നേരിടുന്നുണ്ട്.
അഴുക്ക് വെള്ളത്തിലൂടെ യാത്ര ചെയ്യുന്നതിനാല്‍ വളംകടി രോഗം പിടിപെടുന്നു. അടിയന്തരമായി വളംകടി രോഗത്തെ തടയാന്‍ മരുന്ന് എത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കൈനകരിയിലെ അറുന്നൂറ്റിപ്പാടം, മില്‍തുരുത്ത് ഐലന്റ്, പട്ടാളതുരുത്ത്, കായലില്‍ പറമ്പില്‍, മണലോടിതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം ഇറങ്ങാത്ത സ്ഥിതിയുള്ളത്. ഭക്ഷണം പാകം ചെയ്യാന്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ ഇവിടങ്ങളില്‍ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രം ആരംഭിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.
പതിവായി മടവീഴ്ച ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മാത്രമാണ് അധികൃതര്‍ സഹായങ്ങള്‍ നല്‍കുന്നതെന്നും എന്നാല്‍ കൈനകരിയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജനം അനുഭവിക്കുന്ന ദുരിതം ജില്ലാഭരണകൂടം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്. വീണ്ടും ആരംഭിച്ച മഴ അപ്പര്‍കുട്ടനാടിന്റെ വിവിധ മേഖലകളേയും വെള്ളത്തിലാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാന്നാറിലെ ദുരിതാശ്വാസ ക്യാംപുകള്‍നിര്‍ത്തിയത്. ദുരിത ബാധിതര്‍ വീടുകളിലെത്തി ഒരു പകല്‍ കൊണ്ടു ശുചീകരണത്തിലേര്‍പ്പെട്ടെങ്കിലും ഒന്നുമായിട്ടില്ല.
വിവിധയിടങ്ങളില്‍ നിന്നുമൊഴുകിയെത്തിയ മാലിന്യങ്ങള്‍, പ്ലാസ്റ്റിക്ക് അടക്കമുള്ളവ നീക്കി.വെള്ളം കെട്ടിക്കിടന്നു അപകടാവസ്ഥയിലായ മരങ്ങള്‍ വെട്ടി മാറ്റി. പകര്‍ച്ച വ്യാധി ഭീതിയുള്ളതിനാല്‍ ക്ലോറിനുകളെത്തിച്ചു ശുചീകരണം നടത്തണം. ഇതിനായി പ്രൈമറി ഹെല്‍ത്ത് സെന്റ് അധികൃതരുടെ സേവനം ലഭ്യമാക്കണം. സൗജന്യ റേഷന്‍, മറ്റാനുകൂല്യങ്ങളും എത്തിക്കാനുള്ള നടപടിയുംഊര്‍ജിതമാക്കണമെന്നും ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."