കൃപേഷിന്റെയും ശരത്ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്തു
തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. കൃപേഷിന്റെ സഹോദരന് അഭിലാഷ്, ശരത്തിന്റെ സഹോദരീ പുത്രന് സുഭാഷ് എന്നിവരാണ് കര്‍മങ്ങള്‍ ചെയതത്. കാസര്‍കോട് നിന്നുള്ള ബന്ധുക്കളും എത്തിയിരുന്നു.
വി.എം സുധീരന്, എം.എം ഹസന് തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പെരിയയില്‍ നിന്ന് ധീര സ്മൃതി യാത്ര നടത്തിയാണ് ചിതാഭസ്മം തിരുവനന്തപുരത്തെത്തിച്ചത്. ഡി.സി.സി ഓഫിസില്‍ സൂക്ഷിച്ചശേഷം ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."