തബ്ലീഗ് നേതാവിന്റേതെന്ന് പ്രചരിക്കുന്നത് വ്യാജ ഓഡിയോ എന്ന് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിന് സമന്‍സ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസാരിച്ചെന്ന രീതിയില്‍ തബ്ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സ്പ്രസിനെതിരെ സമന്‍സ്. ഐ.പി.സി 174 പ്രകാരം നടപടി നേരിടണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാവണമെന്നും ചൂണ്ടിക്കാണിച്ചാണ് സിറ്റി എഡിറ്റര്‍, ചീഫ് റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കാണ് ഡല്‍ഹി പൊലിസ് നോട്ടീസ് അയച്ചത്.
മൗലാനാ സആദിന്റെ പേരിലാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. സാമൂഹിക അകലം പാലിക്കേണ്ടെന്നും നിയന്ത്രണ നിര്‍ദേശങ്ങള്‍ ലംഘിക്കണമെന്നും നിര്‍ദേശിക്കുന്നതാണ് ഓഡിയോ സന്ദേശം. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞുവെന്നാണ് കഴിഞ്ഞദിവസം ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് സ്പെഷ്യല്‍ സി.പി പ്രവീര്‍ രജ്ഞനെ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."