അസമില്‍ സദാചാര പൊലിസ് വീണ്ടും
ഗുവാഹത്തി: അസമില്‍ സദാചാര പൊലിസിന്റെ വിളയാട്ടം. ഒന്നിച്ചു യാത്ര ചെയ്തതിന് യുവാവിനെയും യുവതിയെയും കൈയേറ്റം ചെയ്യുകയും ഇവരെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. അസമിലെ ഗോള്‍പാറ ജില്ലയിലാണ് സഭവം. വിധവയായ യുവതിയും വിവാഹിതനായ യുവാവുമാണ് സദാചാര പൊലിസിങ്ങിനിരയായത്. ഗ്രാമവാസികള്‍ സംഘംചേര്‍ന്ന് വിചാരണ നടത്തി ഇവരെ വിവാഹിതരാകാന്‍ നിര്‍ബന്ധിക്കുകയും ദണ്ഡുകളുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു.
അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഇരുവരെയും വിചാരണ ചെയ്യുകയും ശിക്ഷിക്കാന്‍ വിധിക്കുകയും ചെയ്ത കുറ്റത്തിന് കുര്‍ബാന്‍ അലി എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 'ഗ്രാമവാസികള്‍ നടത്തിയ സദാചാര വിചാരണയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജൂണ്‍ 19ന് നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. രണ്ടുപേരും മോട്ടോര്‍സൈക്കിളില്‍ ഒരുമിച്ച് യാത്ര ചെയ്തതാണ് സദാചാരവാദികളെ പ്രകോപിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."