മദീന: ആക്രമണം നടത്തിയത് മുന്‍ സൈനികന്
ജിദ്ദ: മസ്ജിദുന്നബവിയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ശ്രമിച്ച നാഇര്‍ അല്‍ബലവി മുന്‍ സൈനികനെന്ന് ആഭ്യന്തര മന്ത്രാലയം. മൂന്നു വര്‍ഷം മുന്‍പുവരെ നാഇര്‍ അതിര്‍ത്തിരക്ഷാ സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. മയക്കുമരുന്ന് ഉപയോഗിച്ചതടക്കമുള്ള കാരണങ്ങള്‍ക്കു സര്‍വിസില്‍നിന്നു പിരിച്ചുവിടുകയായിരുന്നു.
തബൂക്കിലാണ് നാഇര്‍ താമസിച്ചിരുന്നത്. മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും അല്വജിലാണ് കഴിയുന്നത്. ഇടയ്ക്കിടെ തബൂക്കില്‍നിന്ന് അല്വജിലെത്തി നാഇര്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാറുണ്ട്. റമദാനു തൊട്ടുമുന്‍പ് ഇയാള്‍ അല്വജിലെത്തിയിരുന്നു. ശേഷം ഇയാളെ കാണാതാകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. റമദാന് 25നു മാതാപിതാക്കള്‍ക്കു ഫോണ്‍ ചെയ്തു താന്‍ മക്കയിലേക്കു പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു.
നേരത്തേ, അല്‍വജില്‍ കുടുംബ വീട്ടില്‍ കഴിയുന്നതിനിടെ നാഇറിന്റെ മൊബൈല്‍ ഫോണില്‍ ഭീകരരുടെ ക്ലിപ്പിങ്ങുകള്‍ സഹോദരി കണ്ടെത്തിയിരുന്നു. അവര്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നതായി സഹോദരന് ഫഹദ് അല്‍ബലവി പറഞ്ഞു. നാഇറിന്റെ പ്രവര്‍ത്തി കുടുംബം അംഗീകരിക്കുന്നില്ലെനും അല്ലാഹുവും പ്രവാചകനും ഇഷ്ടപ്പെടത്ത പ്രവര്‍ത്തിയാണതെന്നും ഫഹദ് പറഞ്ഞു.
സഊദിയില്‍ ഭീകരാക്രമണങ്ങള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് ഐ.എസ് പ്രത്യേക താല്പര്യം കാണിക്കുന്നതായും അഭ്യന്തരമന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
ഭീകരര്‍ക്കെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇത്തരം സംഘങ്ങളെക്കുറിച്ച് അറിയുന്നവര്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."