കുറിയും കാവിയും ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണ്, എന്നാല്‍ ബി.ജെ.പി അത് ദുര്‍വ്യയം ചെയ്തപ്പോള്‍ ജനം പേടിക്കാന്‍ തുടങ്ങി: സിദ്ധരാമയ്യ
ബംഗളുരു: കുറിയും കാവിയും ഹിന്ദു സംസ്‌കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും എന്നാല്‍ ബി.ജെ.പി അതിനെ രാഷ്ട്രീയ നേട്ടത്തിനായി ദുര്‍വ്യയം ചെയ്യാന്‍ തുടങ്ങിയതോടെ ജനം അതു കാണുമ്പോള്‍ ഭയക്കാന്‍ തുടങ്ങിയെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.
'തിലകവും കാവിയും ഹിന്ദു സംസ്‌കാരത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. അതിന് ഒരു പരിശുദ്ധിയുണ്ട്. പക്ഷെ ബി.ജെ.പി ഈ ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ദുര്‍വ്യയം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ആളുകള്‍ ഈ ചിഹ്നങ്ങളെ ഭയക്കാനും സംശയിക്കാനും തുടങ്ങി'- സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
Tilaka & Saffron are essential part of Hindu culture and has sanctity to it.
— Siddaramaiah (@siddaramaiah) 6 March 2019
But since when @BJP4India tried to appropriate & abuse these symbols for their political gains, people have started fearing & doubting those who use these symbols.
ബി.ജെ.പിയില്‍ കാവി ധരിക്കുന്ന, കുറി തൊടുന്ന ഒരു മുഖ്യമന്ത്രിയുണ്ട്, എന്നാല്‍ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. ആളുകള്‍ ഇദ്ദേഹത്തെ ബഹുമാനിക്കുമോ, അദ്ദേഹത്തില്‍ ആത്മീയത കാണുമോ എന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരോക്ഷോയി സൂചിപ്പിച്ച് സിദ്ധരാമയ്യ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."