HOME
DETAILS

എണ്ണ ഉത്പാദന നിയന്ത്രണം നീക്കി ഒപെക്; വില കുറയും

  
backup
June 23, 2018 | 11:53 AM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-2

ജിദ്ദ: ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതോടെ ഉത്പാദന നിയന്ത്രണം ഭാഗികമായി നീക്കി ഒപെക് രാഷ്ട്രങ്ങള്‍.

വിയന്നയില്‍ ചേര്‍ന്ന ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലാണ് തീരുമാനം. യോഗത്തില്‍ സഊദിയും ഇറാനും ഉത്പാദക നിയന്ത്രണം നീക്കാന്‍ ധാരണയിലെത്തി. ഇതോടെ ആഗോള വിലയില്‍ എണ്ണ വില കുറയും.


അമേരിക്കയും ചൈനയും ഇന്ത്യയും എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്ന് ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സഊദിയോടും ഇറാനോടും ആവശ്യപ്പെട്ടിരുന്നു. ഭിന്നസ്വരമാണ് ഇരുരാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നത്.

എന്നാല്‍ ഒടുവില്‍, വിയന്നയിലെ ഒപെക് യോഗത്തിന് തൊട്ടുമുമ്പ് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇറാനും വെനസ്വേലയ്ക്കുമെതിരെ അമേരിക്ക സ്വീകരിച്ച നടപടിയാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും അവര്‍ ആവശ്യപ്പെടുമ്പോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ സാധിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

എന്നാല്‍ യോഗത്തിന് തൊട്ടുമുമ്പ് ഇറാന്‍ എണ്ണ വകുപ്പ് മന്ത്രി ബിജാന്‍ സാങ്കനിയെ സഊദി മന്ത്രി ഖാലിദ് അല്‍ ഫാലിഹ് കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപ്പിച്ചതോടെയാണ് ഇറാന്‍ നിലപാട് മയപ്പെടുത്തിയത്.

പുതിയ കരാറൊന്നും വിയന്ന യോഗത്തില്‍ നിലവില്‍ വന്നിട്ടില്ല എന്നത് മറ്റൊരു വെല്ലുവിളിയാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്ന ധാരണ മാത്രമാണുണ്ടാക്കിയത്. എത്ര വര്‍ധിപ്പിക്കുമെന്ന് വ്യക്തമല്ല. അടുത്ത മാസം മുതല്‍ വര്‍ധിപ്പിക്കുമെന്ന് മാത്രമാണ് ധാരണ. അടുത്ത മാസത്തെ ഉല്‍പ്പാദന കണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  a month ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  a month ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  a month ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  a month ago