ക്രിസ് ലിന്നിന് പരുക്ക്; കൊല്‍ക്കത്ത ആശങ്കയില്‍
മുംബൈ: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ചങ്കിടിപ്പേറ്റി ക്രിസ് ലിന്നിനു പരുക്ക്. ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച താരത്തിന്റെ സാന്നിധ്യം കൊല്‍ക്കത്തയ്ക്കു കരുത്താകുമെന്ന പ്രതീക്ഷ നില്ക്കുമ്പോഴാണു ഇടതു തോളിനേറ്റ പരുക്ക് ഓസീസ് താരമായ ലിന്നിന്റെ ഐ.പി.എല്‍ മോഹങ്ങള്‍ക്കു മേല്‍ കരിനിഴലായി പതിച്ചത്.
കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ ജോസ് ബാട്ലറെ പുറത്താക്കാനായി ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിനു പരുക്കേറ്റത്. 18 മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ലിന്നിനു ഇടതു തോളില്‍ തന്നെ പരുക്കേല്‍ക്കുന്നത്.
വിശദമായ പരിശോധനകള്‍ക്കു ശേഷമേ താരത്തിന്റെ പരുക്ക് ഗൗരവമുള്ളതാണോ എന്നു പറയാന്‍ സാധിക്കു. ലിന് ഐ.പി.എല്ലിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍ കളിക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനമാണു ലിന് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരേ പുറത്താകാതെ 93 റണ്‍സെടുത്ത ഈ ക്യൂന്സ്ലന്ഡ് താരം രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 32 റണ്‍സും കണ്ടെത്തിയിരുന്നു.
കരുത്തനായ ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസ്സലിന്റെ വിടവു നികത്താനായി കൊല്‍ക്കത്ത ടീമിലെത്തിച്ച താരമാണു ലിന്. ഇപ്പോള്‍ ലിന്നിനേറ്റ പരുക്ക് കൊല്‍ക്കത്തയ്ക്കു തിരിച്ചടിയാകുമോ എന്നു കണ്ടറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."