വോട്ടിങ് മെഷിനില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം: യുവാവിനെതിരേ കേസെടുത്തു
എടവണ്ണ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലുപയോഗിച്ച വോട്ടിങ് മെഷിനില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉന്നയിച്ച യുവാവിനെതിരേ പൊലിസ് കേസെടുത്തു.
മഞ്ചേരി കാരകുന്നിലെ മുസ്ഫിറിനെതിരേയാണ് എടവണ്ണ പൊലിസ് കേസെടുത്തത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കേസെടുത്തത്. 120 ബി (1) ,171 എഫ്, 505 (1) (ബി) എന്നീ വകുപ്പുകള്‍ ചുമത്തി തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്നു മുസ്ഫിര്‍. തിരുവനന്തപുരം ആസ്ഥാനമായുള്ള ഐ.ടി കമ്പനിയില്‍നിന്ന് തനിക്കൊരു ഫോണ്‍ വന്നെന്നും തന്റെ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു മുസ്ഫിറിന്റെ അവകാശവാദം. അഞ്ച് കോടിയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."