ADVERTISEMENT
HOME
DETAILS

സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കിയ ഓര്‍ഡിനന്‍സിന് അംഗീകാരം

ADVERTISEMENT
  
backup
April 11 2017 | 05:04 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3-%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%82

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം.സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പെടുത്തരുതെന്ന വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും സ്‌കൂളില്‍ വിലക്കുള്ളതായി പരാതി ലഭിച്ചാല്‍ പിഴ ചുമത്തും. മലയാളം പഠിപ്പിക്കാന്‍ വിസ്സമ്മതിച്ചാല്‍ പ്രധാനഅധ്യാപകന്‍ 5000 രൂപ പിഴ അടക്കേണ്ടി വരും. വിലക്ക് ആവര്‍ത്തിച്ചാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാനത്തു പഠിക്കുന്ന ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ഥികളും മലയാളം പഠിക്കേണ്ടി വരും.

അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇതു നടപ്പാക്കാനാണ് തീരുമാനം. ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും.

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ ഉള്ളവയടക്കം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ സ്‌കൂളുകള്‍ക്കെല്ലാം നിയമം ബാധകമാണ്. നിലവില്‍ ഐ.സി.എസ്.ഇ സിലബസുള്ള സ്‌കൂളുകളാണ് മലയാളം തീരെ പഠിപ്പിക്കാത്തത്. അവര്‍ ആ സ്ഥിതി തുടര്‍ന്നാല്‍ അംഗീകാരം നഷ്ടമാകും. സി.ബി.എസ്.ഇ സ്‌കൂളുകള്‍ എട്ടാം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നുണ്ട്. അവരും ഇനി പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കേണ്ടി വരും.

മെഡിക്കല്‍ പ്രവേശനത്തില്‍ സമഗ്ര പരിഷ്‌കരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്ക് നീറ്റ് റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തില്‍ പ്രവേശനം. പ്രവേശന സമയത്ത് മുഴുവന്‍ ഫീസും വാങ്ങാന്‍ പാടില്ല. ഫിസ്, പ്രവേശം, സംവരണം എന്നിവ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി വരുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  a month ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  a month ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  a month ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  a month ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  a month ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  a month ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  a month ago