HOME
DETAILS

സമരം തീര്‍ക്കാന്‍ കാനം ഒന്നും ചെയ്തില്ല: മുഖ്യമന്ത്രി

  
backup
April 11, 2017 | 5:31 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf


തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ സമരം എന്തിനായിരുന്നുവെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് അവര്‍ക്കു സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേസില്‍ സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മഹിജയ്ക്കുണ്ടായ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ചിലരിതു രാഷ്ട്രീയമായി ഉപയോഗിച്ചു. സാധാരണയില്‍ കവിഞ്ഞ് പ്രതികളുടെ സ്വത്തുകണ്ടുകെട്ടാനുള്ള നടപടി വരെ സ്വീകരിച്ചു.

മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രം തീരേണ്ടതായിരുന്നില്ല ജിഷ്ണുവിന്റെ അമ്മയുടെ സമരം. ഡിജിപി ഓഫിസിനു മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ഈ സമരത്തിനു പിന്നില്‍ ചിലര്‍ കളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അത്തരക്കാര്‍ സമരം തീരാതിരിക്കാന്‍ ശ്രമിച്ചു. ഇതു കണ്ടില്ലെന്നു നടിക്കരുത്.

സമരം ഒത്തുതീര്‍ക്കുന്നതിനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും പിണറായി വിജന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ പങ്ക് എന്താണെന്ന് തനിക്കറിയില്ല. എസ്.യു.സി.ഐയുടെ പങ്കാളിത്തമുണ്ടെന്ന് ശ്രീജിത്ത് തന്നെ സമ്മതിച്ചിട്ടുണ്ട്. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്.യു.സി.ഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍ ചോദിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  14 days ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  14 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  14 days ago
No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  14 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  14 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  14 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  14 days ago