റോഡിന് നടുവില്‍ 'പാതാളം': വാഹനഗതാഗതം നിലച്ചു
മേപ്പാടി: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പെട്ട കുന്നമംഗലം വയല്‍ കാപ്പംകൊല്ലി റോഡില്‍ കുന്നമംഗലം വയല്‍ ഗ്രാമദീപം വായനശാലക്ക് സമീപം റോഡിന് നടുവില്‍ രൂപപെട്ട ഗര്‍ത്തം ഗതാഗതത്തിന് തടസമായി.
മൂന്ന് മാസം മുന്‍പ് രൂപപെട്ട കുഴി കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടര്‍ന്ന് വലിയ ഗര്‍ത്തമായി മാറി. ഇതാണ് ഗതാഗതത്തിന് തടസമാകാന്‍ കാരണം. ഈ ഭാഗത്തെ കല്‍വെര്‍ട്ട് അടഞ്ഞതിനാല്‍ വെള്ളം കുത്തി ഒഴുകിയതാണ് ഗര്‍ത്തം രൂപപെടാന്‍ കാരണം. പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. മാത്രവുമല്ല കാപ്പംകൊല്ലിയില്‍ നിന്നും മേപ്പാടിയിലേക്ക് ബൈപ്പാസ് ആയി ഉപയോഗിക്കുന്ന റോഡാണിത്. റോഡില്‍ രൂപപെട്ട ഗര്‍ത്തം അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്. റോഡില്‍ വാഹനഗതാഗതം തടസപെട്ടതോടെ വിദ്യാര്‍ഥികള്‍ അടക്കം കാല്‍നടയായി പോകേണ്ട സ്ഥിതിയാണ്. റോഡിലെ കുഴി കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്. അബദ്ധത്തില്‍ കുഴിയില്‍ വീഴുമോ എന്ന പേടിയാണ് നാട്ടുകാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."