ലോക്ക്ഡൗണ്‍ കാലത്ത് മദ്യഷാപ്പുകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് മദ്യഷാപ്പുകള്‍ പൂട്ടിയിടാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിംകോടതി. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന് കോടതിയെ സമീപിച്ചത്.
ഹരജി തള്ളിയ കോടതി, പ്രശസ്തിക്കു വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. ഇത്തരം നിസാര ഹരജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, എസ്.കെ കൗള്‍, ബി.ആര് ഗവായി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മദ്യഷാപ്പുകള്‍ അനുവദിച്ചിരുന്നു. തമിഴ്നാട്, ഡല്‍ഹി, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങള്‍ മദ്യ വില്‍പ്പന പുനരാരംഭിച്ചപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."