നഗരത്തിലെ'മൊബൈല്‍ ബാര്‍ 'പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ സ്റ്റേഡിയം പവലിയന്റെ മുകള്‍ഭാഗത്ത് അപ്രതീക്ഷിതമായി പരിശോധന നടത്തിയ പൊലിസ് കണ്ടെത്തിയത് വൈദ്യുതി മീറ്ററിനകത്ത് സൂക്ഷിച്ച മദ്യക്കുപ്പികള്‍.
മാഹി മദ്യം വിറ്റ കേസില്‍ വാറണ്ട് പ്രതിയായ എന്‍.ടി ശ്രീധരനെ (58) ചോദ്യം ചെയ്ത ശേഷം കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത് കൊടേരിയും സംഘവും ഇയാളുടെ താമസസ്ഥലം പരിശോധിച്ചപ്പോഴാണ് ആയിരത്തോളം ഒഴിഞ്ഞ മദ്യക്കുപ്പികളും വൈദ്യുതി മീറ്ററിനകത്ത് പൊട്ടിക്കാത്ത എട്ട് മദ്യക്കുപ്പികളും കണ്ടെത്തിയത്.
പെട്ടെന്ന് ശ്രദ്ധയില്പെടാത്ത നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ശ്രീധരന് നിരവധി വര്‍ഷങ്ങളായി കണ്ണൂര്‍ സ്റ്റേഡിയം പവലിയനു മുകളിലാണ് താമസം. മദ്യം ആവശ്യമുള്ളവര്‍ ഫോണ്‍ ചെയ്ത് അറിയിച്ചാല്‍ നഗരത്തില്‍ ഏതു സമയത്തും ഇയാള്‍ മദ്യവും ഗ്ലാസും വെള്ളവും എത്തിച്ചുനല്കുന്നതാണ് പതിവ്.
വിദേശ ചില്ലറ വില്പനശാലയില് നിന്ന് മദ്യം വാങ്ങിയ ശേഷം കൂടിയ വിലയ്ക്കാണ് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഇയാള്‍ വില്പന നടത്തുന്നത്.
കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."