ഗതാഗതക്കുരുക്ക് തീരാതെ ഫറോക്ക് പഴയപാലം
ഫറോക്ക്: ഫറോക്ക് പഴയ പാലത്തിലെ ഗതാഗത കുരുക്ക് തുടര്‍ക്കഥയാകുന്നു. ഇടുങ്ങിയ പാലത്തിലെ ഗാതഗതസ്തംഭനം ഒഴിവാക്കുന്നതിനു നാളിതു വരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ചെറുവണ്ണൂരിനെയും ഫറോക്ക് ടൗണിനെയും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പഴയപാലത്തില്‍ ദിവസവും മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കാണ്. ഇതു കാരണം വിലപ്പെട്ട സമയം കളഞ്ഞു നൂറ് കണക്കിനു യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. സ്വകാര്യ ബസുകളും ചരക്കുലോറികളുമാണ് എപ്പോഴും ഗതാഗതസ്തംഭനമുണ്ടാക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് പ്രവേശനമില്ലെന്നു ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ലോറികളുടെ യാത്ര. ഇന്നലെയും മത്സര ഓട്ടത്തിന്റെ ഭാഗമായി സ്വകാര്യ ബസ് പാലത്തിലേക്ക് പ്രവേശിച്ചു എതിരെ വന്ന ട്രാവലര്‍ വാനുമായി കുരുങ്ങി ഉച്ചക്ക് ഏറെനേരം ഗതാഗതം മുടങ്ങി.
പാലത്തിലെ ഗതാഗതകുരുക്കില്‍പ്പെട്ടു പലര്‍ക്കും സമയത്തിനു ട്രെയിന്‍ കിട്ടാതെ യാത്രമുടുങ്ങുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - ഇതരസ്ഥാപനങ്ങള്‍, വ്യാവസായ കേന്ദ്രങ്ങള്‍, എന്നിവടങ്ങളിലേക്ക് യഥാസമയം എത്താനാകാതെ അവധിയെടുക്കേണ്ട ദുര്‍ഗതിയും പലര്‍ക്കുമുണ്ടാകുന്നു. ഗാതാഗതം സ്തംഭിച്ചു ഫറോക്ക് ടൗണ്‍ മുതല്‍ ചെറുവണ്ണൂര്‍ ജങ്ഷന്‍ വരെ വാഹനങ്ങള്‍ നിറഞ്ഞാലും പൊലിസ് എത്തിനോക്കാറില്ലെന്നും പരാതിയുണ്ട്. വാഹന നിര ചെറുവണ്ണൂരിലേക്കെത്തുന്നതോടെ ദേശീയപാതയിലും കുരുക്കുണ്ടാക്കുകയാണ്.
ചരക്കുലോറികള്‍, ബസുകള്‍ ഉള്‍പ്പെടെയുളള വലിയവാഹനങ്ങളുടെ ഗാതാഗതം കര്‍ശനമായി നിയന്ത്രിച്ചാല്‍ ഒരുപരിധിവരെയെങ്കിലും ഗാതാഗതകുരുക്ക് ഒഴിവാക്കാനാകും.
ജനങ്ങള്‍ എത്ര ബുദ്ധിമുട്ടിയാലും യാതൊരു നടപടിയും എടുക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. എളമരം കരീം എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയായി കിടക്കുകയാണ്. ഇതു പുനസ്ഥാപിക്കാനുളള നടപടിയുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."