എട്ട് മേഖലയില്‍ പരിഷ്‌കാരം: കല്‍ക്കരി മേഖല സ്വകാര്യവല്‍ക്കരിക്കും, വാണിജ്യവല്‍ക്കരണത്തിന് ഊന്നല്‍
ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് നാലാംഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.
പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങള്‍.
വളര്‍ച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്. 2014 മുതല്‍ രാജ്യത്ത് പരിഷ്‌കാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. നിക്ഷേപം സൗഹൃദമാക്കാന്‍ നിരവധി നടപടികള്‍ എടുത്തു. തുടങ്ങിയവ മന്ത്രി വിശദീകരിച്ചു.ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം.കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം, വ്യോമയാനം ബഹിരാകാശം, ആണവോര്‍ജം, വിമാനത്താവളങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളാണിവ.
കല്‍ക്കരി ഖനനത്തില്‍ സ്വകാര്യപങ്കാളിത്തം. നിലവില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ് കല്‍ക്കരി ഖനനം.ലേലത്തില്‍ ആര്‍ക്കും പങ്കെടുക്കാം, യോഗ്യതാമാനദണ്ഡങ്ങളില്ല.ധാതുഖനന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കും. നിശ്ചിയിച്ച സമയ പരിധിക്കുള്ളില്‍ ഖനനം പൂര്‍ത്തിയാക്കി കല്‍ക്കരി എടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും.
ഈ മേഖലയില്‍ 50,000 കോടി നിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കല്‍ക്കരി ഖനനം ചെയ്‌തെടുക്കുമ്പോള്‍ അവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനുള്ള റെയില്‍ സംവിധാനം ഒരുക്കുന്നതുള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.
ആയുധങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കും. ഇറക്കുമതി നിരോധിക്കാവുന്ന ആയുധങ്ങളുടെ പട്ടിക തയ്യാറാക്കും. ഇറക്കുമതി ചെയ്ത ആയുധ ഘടകങ്ങള്‍ ആഭ്യന്തരമായി നിര്‍മിക്കും. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ആഭ്യന്തര വിപണിയില്‍ നിന്ന് വാങ്ങുന്നതിന് പണം അനുവദിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിരോധ സാമഗ്രികള്‍ സമയ ബന്ധിതമായി വാങ്ങും. വ്യോമപാതകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കും. നിലവില്‍ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.
വ്യോമപാതകളുടെ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കും. യാത്രാ സമയവും ഇന്ധനച്ചെലവും കുറയ്ക്കും. വ്യോമയാന മേഖലയിലെ ചെലവുകള്‍ 1000 കോടി കുറയ്ക്കും. ആറ് വിമാനത്താവളങ്ങള്‍ കൂടി പൊതു സ്വകാര്യ പങ്കാളിത്തത്തിലാക്കും. 12 വിമാനത്താവളങ്ങളിലായി 13,000 കോടിയുടെ സ്വകാര്യ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."