HOME
DETAILS

'കുട്ടികളായാല്‍ പുക വലിക്കും, അതിന് ജാമ്യമില്ലാ വകുപ്പെന്തിന്'  യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെ വിമര്‍ശിച്ച് സജി ചെറിയാന്‍ 

  
Farzana
January 03 2025 | 05:01 AM

Minister Saji Cheriyan Criticizes Excise in the Cannabis Case Against U Prathibha MLAs Son

ആലപ്പുഴ: യു.പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി എന്നാണ് മന്ത്രിയുടെ വിമര്‍ശനം. പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പെന്നും പുക വലിക്കുന്നത് മഹാ അപരാധമാണോ എന്നും മന്ത്രി ചോദിച്ചു. താനും ജയിലില്‍ കിടന്നപ്പോള്‍ പുകവലിക്കാറുണ്ടായിരുന്നുവെന്നും  സജി ചെറിയാന്‍ പറഞ്ഞു. അന്തരിച്ച എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും പുക വലിക്കാറുണ്ടായിരുന്നുവെന്നും മന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ കായംകുളത്ത് നടന്ന സി.പി.എം രക്തസാക്ഷി പരിപാടിയില്‍ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. 

''കുട്ടികള്‍ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്.ഐ.ആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലില്‍ കിടന്നപ്പോള്‍ വലിച്ചിരുന്നു. എം.ടി വാസുദേവന്‍ നായര്‍ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.''അദ്ദേഹം പറഞ്ഞു.

140 എം.എല്‍.എമാരില്‍ ഏറ്റവും മികച്ചയാളാണ് പ്രതിഭ എന്നും അദ്ദേഹം പ്രശംസിച്ചു. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മക്കളെക്കൊണ്ട് അനുഭവിച്ച പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്തായിരുന്നു പ്രകീര്‍ത്തനം. പ്രതിഭയെ ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതിനെ മന്ത്രി സജി ചെറിയാന്‍ പരിഹസിക്കുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  19 hours ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  19 hours ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  20 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  20 hours ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  20 hours ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  21 hours ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  21 hours ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  21 hours ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  21 hours ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  21 hours ago