HOME
DETAILS

യുഎഇ; ദുബൈ സ്മാര്‍ട്ട് റെന്റല്‍ ഇന്റക്‌സ് പുറത്തിറക്കി

  
January 03, 2025 | 5:33 AM

UAE Dubai Smart Rental launches Index

ദുബൈ: ദുബൈയിലെ താമസകെട്ടിടങ്ങളുടെ വാടക വ്യക്തമാക്കുന്ന സാര്‍ട്ട് റെന്റല്‍ ഇന്റക്‌സ് പുറത്തിറക്കി. കെട്ടിടങ്ങളുടെ വാടക നിരക്ക് മാത്രമല്ല വാടകക്ക് എടുക്കുന്നവര്‍ വാടക നല്കുന്നതില്‍ വീഴ്ചവരുത്തുന്നവരാണോ
എന്നു കണ്ടെത്താനും പുതിയ സ്മാര്‍ട്ട് സംവിധാനത്തിനു സാധിക്കും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റാണ് പുതിയ സ്മാര്‍ട്ട് റെന്റല്‍ ഇന്റക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 

റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് സ്മാര്‍ട്ട് ഇന്റക്‌സ് സംവിധാനം പുറത്തിറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. കെട്ടിട ഉടമകള്‍, വാടകക്കാര്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതാണ് സ്മാര്‍ട്ട് സംവിധാനമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ദുബൈ നഗരത്തിലെ ഓരോ മേഖലയിലെയും കെട്ടിടങ്ങളുടെ വാടക നിരക്കുകള്‍ അവയുടെ സൗകര്യങ്ങള്‍, ഗുണമേന്മ, ഉപയോഗക്ഷമത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിക്കുന്നു. ഈ സൂചിക ഉപയോക്താക്കള്‍ക്ക് വിവിധ മേഖലകളിലെ വാടക നിരക്കുകള്‍ മനസ്സിലാക്കാനും അവര്‍ക്കു അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനും സഹായകരമാകും.

മോഡല്‍ ടെനന്റ് ക്ലാസിഫിക്കേഷന്‍ സംവിധാനത്തിലൂടെ വാടകക്കാര്‍ക്ക് മുമ്പ് വാടക കരാറുകളില്‍ വീഴ്ചവരുത്തിയവരാണ് എന്നതും വാടക അടക്കുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്നതും കെട്ടിട ഉടമകള്‍ക്ക് അറിയാന്‍ കഴിയും. ഇത് ഇജാരി ക്രെഡിറ്റ് റേറ്റിങ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് സാധ്യമാക്കുന്നത്.

ഓരോ കെട്ടിടത്തിനും ഇന്റക്‌സില്‍ നല്‍കിയിരിക്കുന്ന റേറ്റിങ് അനുസരിച്ചായിരിക്കും വാടക വര്‍ദ്ധനവിനുള്ള പരിധി നിശ്ചയിക്കുക. കെട്ടിട ഉടമകള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വാടക വര്‍ദ്ധിപ്പിക്കാന്‍ കഴിയുക. വാടകക്കാര്‍ക്ക് ഈ സൂചിക പരിശോധിച്ച് നിയമാനുസൃതമായ വാടക നിരക്കുകള്‍ ഉറപ്പുവരുത്താനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളെ ഒരാള്‍ക്കും തടയാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി; എം.പിമാരുടെ ബസ് തടഞ്ഞ് പൊലിസ്

latest
  •  2 days ago
No Image

നഷ്ടമായത് കൂടപ്പിറപ്പിനെ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  2 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  2 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  2 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  2 days ago