യുവാവിനെ കാണാനില്ലെന്ന് പരാതി
കുന്ദമംഗലം: വിവാഹനിശ്ചയ തലേന്ന് വധുവിന് അണിയാന്‍ മോതിരം വാങ്ങാന്‍ പോയ യുവാവിനെ കാണാനില്ല. കുന്ദമംഗലം ചെത്തുകടവ് സുജയേ സുജൈ നിവാസില്‍ ജയപ്രകാശന്റെ മകന്‍ ലിജീഷിനെയാണ് കാണാതായത്.
വിവാഹനിശ്ചയത്തിന് വധുവിന് അണിയാനുള്ള മോതിരം വാങ്ങാനാണ് ലിജീഷ് വീട്ടില്‍നിന്നു കെ.എല്‍ 57എല്‍ 5232 നമ്പര്‍ കറുത്ത പള്‍സര്‍ ബൈക്കില്‍ പോയത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. തടമ്പാട്ട് താഴം സ്വദേശി യുവതിയുമായി ഇയാളുടെ വിവാഹം ഇന്നലെ നിശ്ചയിക്കാനിരിക്കയായിരുന്നു. കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥനാണ് അന്വേഷണച്ചുമതല. ശനിയാഴ്ച മൂന്നിന് ഇയാളുടെ മൊബൈല്‍ ഫോണ്‍ മുട്ടോളി ടവറിന് സമീപം ഉപയോഗിച്ചതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ പൊലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം.
178 സെന്റീ മീറ്റര്‍ ഉയരവും ഇരു നിറവും തള്ളവിരലില്‍ മുറിവടയാളവും ഉണ്ട്. വീട്ടില്‍നിന്നു ഇറങ്ങുമ്പോള്‍ മെറൂണ്‍ നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ചിരുന്നു. ഫോണ്‍: 04952800256.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."