HOME
DETAILS

തൊഴിലാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ് യു.പി സര്‍ക്കാര്‍

  
backup
May 18 2020 | 05:05 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

 

 

ലഖ്‌നൗ: രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കയറ്റിയ, കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയ 500ലധികം ബസുകള്‍ ഉള്‍പ്പെടെ നാട്ടിലേക്കു പോകുന്ന തൊഴിലാളികളെ ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ അനുവദിക്കാതെ അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വിവിധ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതുമൂലം ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികള്‍ വഴിയില്‍ കുടുങ്ങിനില്‍ക്കുകയാണ്. തൊഴിലാളികളുമായി വരുന്ന ബസുകള്‍ ബഹാജ് അതിര്‍ത്തിയില്‍ കിടക്കുകയാണെന്നും ബസുകള്‍ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ സര്‍ക്കാര്‍ അനുമതി തരുന്നില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു.
'നിരവധി തൊഴിലാളികളാണ് യു.പി അതിര്‍ത്തിയില്‍ പെട്ടുപോയിരിക്കുന്നത്. അവര്‍ കാല്‍നടയായി വരുകയായിരുന്നു. ഇന്നവര്‍ മണിക്കൂറുകളോളമാണ് നിന്നത്. സംസ്ഥാനത്തേക്ക് കടക്കാന്‍ അവരെ അനുവദിക്കുന്നില്ല. കഴിഞ്ഞ 50 ദിവസമായി അവര്‍ക്ക് ജോലിയില്ല. അവരുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്'-പ്രിയങ്ക ട്വീറ്റ് ചെയ്തു.
തൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രഖ്യാപനവും വിലകുറഞ്ഞ രാഷ്ട്രീയവും കളിക്കുക എന്നതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കണം, ബസുകള്‍ ഓടിക്കണം. ആയിരം ബസ്സുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസ് അനുവാദം ചോദിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ആല്‍വാര്‍, ഭാരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ 500 ബസുകള്‍ പ്രിയങ്ക ഗാന്ധി ഏര്‍പ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസുകള്‍ ഓടിക്കാന്‍ കോണ്‍ഗ്രസിന് അനുവാദം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം നാട്ടിലേക്ക് വരുന്നതിനിടെ 26 തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  8 minutes ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  an hour ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  an hour ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  2 hours ago
No Image

മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം ഹമാസ് കൈമാറി; ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

International
  •  2 hours ago
No Image

തടസ്സവാദവുമായി വീണ്ടും നെതന്യാഹു; മോചിപ്പിക്കുന്ന ബന്ദികളുടെ പേര് വിവരം കൈമാറാതെ വെടിനിര്‍ത്തല്‍ നടപ്പാക്കില്ലെന്ന്, ആക്രമണവും തുടരുന്നു

International
  •  3 hours ago
No Image

ഗോമൂത്രത്തിന് ഔഷധഗുണമേറെ, ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കുമെന്ന് ഐ.ഐ.ടി ഡയറക്ടർ   

National
  •  3 hours ago
No Image

ഏഴു പള്ളികളെ അല്‍ നഖ്‌വ എന്നു പുനര്‍നാമകരണം ചെയ്ത് യുഎഇ, എന്തുകൊണ്ടാണെന്നല്ലേ?

uae
  •  4 hours ago
No Image

ലാ മെറിലെ സ്മാര്‍ട്ട് പൊലിസ് സ്റ്റേഷന്‍ അടച്ചുപൂട്ടി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ചുങ്കത്ത് ഗ്രൂപ്പ് ചെയർമാൻ സി.പി പോൾ അന്തരിച്ചു 

Kerala
  •  4 hours ago