റെയില്‍വേ ക്വാര്‍ട്ടേഴ്സിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണു; ദുരന്തം ഒഴിവായി
കഴക്കൂട്ടം: കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ കോര്‍ട്ടേഴ്സിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണു. കഴിഞദിവസം വൈകിട്ട് 6 മണിയോടെ ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിദ്യാര്‍ഥികളടക്കം നൂറ് കണക്കിന് പേര് യാത്ര ചെയ്യുന്ന പൊതുവഴിയിലാണ് സ്ഥാപിച്ചിരുന്നത്.
ഇതോടെ റെയില്‍വേ പ്ലാറ്റ്ഫോമിലേക്കും റെയില്‍ വെകോര്ട്ടേഴ്സിലടക്കം ലഭിച്ച് കൊണ്ടിരുന്ന കുടിവെള്ളം ലഭിക്കാതെ ജീവനക്കാരും യാത്രക്കാരും പെരുവഴിയിലായി. അയ്യായിരം ലിറ്റര്‍ ജലം സംഭരിച്ചിരുന്ന വാട്ടര്‍ ടാങ്ക് പത്ത് വര്‍ഷത്തിന് മുമ്പാണ് സ്ഥാപിച്ചത്. അന്ന് മുതലെ വാട്ടര്‍ ടാങ്കിലെ നിര്‍മാണത്തില്‍ അപാകത ഉള്ളതായി നാട്ടുകാര്‍ പറയുന്നു. മോട്ടോര്‍പുരയുടെ മുകളിലായി 25 അടിയോളം ഉയരത്തിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്.
ടാങ്ക് തകര്‍ന്ന് വീണതോടെ മോട്ടോറുള്പ്പടെ തകര്‍ന്ന് വീണ് കെട്ടിടത്തിനടിയിലായി.
സ്ത്രീക ളടക്കമുള്ള ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ക്ക് പോലുമുള്ള വെള്ളം ലഭിക്കാതെ ആയതോടെ സമീപത്തുള്ള വീടുകളെ ആശ്രയിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."