HOME
DETAILS
MAL
വിഷരഹിത പച്ചക്കറികള്‍ നല്‍കുന്നു
backup
April 12 2017 | 20:04 PM
തിരുവനന്തപുരം: ആനാട് ഗ്രാമപ്പഞ്ചായത്തും ആനാട് കൃഷി ഭവനും കര്‍ഷക കൂട്ടായ്മയും സംയുക്തമായി നാടന്‍ വിഷരഹിത പച്ചക്കറികള്‍ ഈ വര്‍ഷത്തെ വിഷുക്കണിയായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കേരള സര്‍ക്കാരിന്റെ ധനസഹായത്തോടുകൂടി 30 ശതമാനം വിലക്കുറച്ചാണ് പച്ചക്കറികള്‍ നല്‍കുന്നത്.
ഈ മാസം 12,13 തിയതികളില്‍ പുത്തന്‍പാലത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവവിപണിയില്‍ കൂടിയാണ് പച്ചക്കറികള്‍ നല്‍കുക. വിഷുവിപണിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ആനാട് ജയന്‍ നിര്‍വഹിക്കും. ആദ്യ വില്‍പ്പന പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നടത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."