റിയാദിനു നേരെ ഹൂതി മിസൈല്‍ ആക്രമണ ശ്രമം വ്യോമസേന തകര്‍ത്തു
റിയാദ്: സഊദി തലസ്ഥാന നഗരി ലക്ഷ്യമാക്കി യമനില്‍നിന്നു വീണ്ടും വിമത മിസൈല്‍ ആക്രമണം.
എന്നാല്‍ ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി വ്യോമസേന നിലം തൊടുന്നതിനു മുന്‍പ് തന്നെ നിര്‍വീര്യമാക്കിയതിനാല്‍ അപകടം ഒഴിവായി. റിയാദിലെ സുലൈ, ഉമ്മു ഹമാം എന്നിവടങ്ങളില്‍ വന്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കി.
നിരവധി തവണ ആകാശത്തുനിന്നു പ്രത്യേക ശബ്ദം കേട്ടതായി ബത്ഹയില്‍ തിങ്ങിപ്പാര്‍ക്കുന്ന മലയാളികളും പറഞ്ഞു. ആറു തവണയോളം ഉഗ്രശബ്ദം കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത യമനിലെ ഇറാന് അനുകൂല ഹൂതികള്‍, ആക്രമണത്തില്‍ റിയാദിലെ സഊദി പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നാശം സംഭവിച്ചതായി തങ്ങളുടെ വാര്‍ത്താ ചാനലായ അല്‍ മസീറയിലൂടെ അവകാശപ്പെട്ടു. എന്നാല്‍, സഊദി ആഭ്യന്തര മന്ത്രാലയം ഇത് നിഷേധിച്ചു. ഹൂത്തികള്‍ നടത്തിയിരിക്കുന്നത് യു.എന്‍ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമായതായി സഖ്യസേന വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."