കണ്ണൂരില്‍ ഫ്ളൈ ഓവര്‍, അടിപ്പാത നിര്‍മാണം ഈവര്‍ഷം: മന്ത്രി സുധാകരന്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികളായ തെക്കിബസാര്‍ ഫ്ളൈ ഓവറിന്റെയും മേലെചൊവ്വ അടിപ്പാതയുടെയും നിര്‍മാണം ഈവര്‍ഷം ആരംഭിക്കുമെന്നു മന്ത്രി ജി. സുധാകരന്. താഴെചൊവ്വയില്‍ നിര്‍മിക്കുന്ന പുതിയപാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. താഴചൊവ്വ, നടാല്‍ റെയില്‍വേ ഗേറ്റുകളില്‍ മേല്പാലങ്ങള് പണിയാന്‍ റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷാ പദ്ധതിയില്‍പ്പെടുത്തി പുതിയതെരു മുതല്‍ മാഹി വരെയുള്ള ദേശീയപാതയില്‍ 18 കോടിയുടെ പ്രവൃത്തി തുടങ്ങി. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികളുടെ 60 ശതമാനവും കണ്ണൂര്‍ ജില്ലയ്ക്കാണു ലഭിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കണ്ണൂരില്‍ ജൂണിലും കാസര്‍കോട് നവംബറിലും ആരംഭിക്കും. കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനായി 660 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് ധനവകുപ്പിനു കൈമാറി. 15 വര്‍ഷത്തേക്കു റോഡ് പരിപാലിക്കാനാണു പദ്ധതി വഴി കരാര്‍ നല്‍കുകയെന്നും മന്ത്രി ജി. സുധാകരന് പറഞ്ഞു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ടി.ഒ മോഹനന്, വെള്ളോറ രാജന്, സി. സമീര്‍, എം.പി മുഹമ്മദലി, എം.വി അനില്‍കുമാര്‍, എസ്. ഷാഹിന, എന്‍. ബാലകൃഷ്ണന്, തൈക്കണ്ടി മുരളീധരന്, എം. പങ്കജാക്ഷന്, അബ്ദുല്‍കരീം ചേലേരി, പി.പി ദിവാകരന്, വി.വി പുരുഷോത്തമന്, കെ.വി പ്രഭാകരന്, ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ ടി.എസ് ബിന്ദു സംസാരിച്ചു. മൂന്നരക്കോടി രൂപാ ചെലവില്‍ ഒന്‍പതു മാസം കൊണ്ട് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണു കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."