മെയ് ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ ഇന്ധന വില ദിവസവും മാറും
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ദിവസവും പുതുക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു . പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മെയ് ഒന്നു മുതലാണ് ഇത് പ്രാവര്‍ത്തികമാകുക. ചണ്ഡീഗണ്ഡ്, പുതുച്ചേരി, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ജാര്‍ഖണ്ഡിലെ ജംഷഡ്പ്പൂര്‍, രാജസ്ഥാനിലെ ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദിനം പ്രതി എണ്ണ വില പുതുക്കി നിശ്ചയിക്കുക.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. രാജ്യത്തെ 53,000 ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങളുള്ളതുകൊണ്ട് ദിനം പ്രതി വില പുതുക്കി നിശ്ചയിക്കുന്നത് തടസമാകില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."