HOME
DETAILS

മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനു ശുപാര്‍ശ

  
backup
July 11 2016 | 08:07 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ശാക്തീകരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ദേശീയ സമുദ്ര മത്സ്യനയം രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എസ്. അയ്യപ്പന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. 

രാജ്യത്ത് മത്സ്യബന്ധനത്തിനു ശേഷം നടക്കുന്ന വിപണന-സംസ്‌കരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ 66 ശതമാനവും സ്ത്രീകളാണ്. ഇവര്‍ മത്സ്യ വ്യവസായ മേഖലയ്ക്കു നല്‍കുന്ന സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണെങ്കിലും അധികൃതരുടെ പ്രത്യേക ശ്രദ്ധ ഇതുവരെ പതിഞ്ഞിട്ടില്ലെന്നും കമ്മിറ്റി പറയുന്നു.
ഇവരുടെ ശാക്തീകരണത്തിനായി പ്രത്യേക വനിതാ സഹകരണ സംഘങ്ങള്‍ക്കു രൂപംനല്‍കണം. കൂടാതെ സ്ത്രീസൗഹാര്‍ദ വായ്പാ പദ്ധതികള്‍, സുരക്ഷിതത്വവും ശുചിത്വവുമുള്ള തൊഴില്‍ സാഹചര്യം, യാത്രാസൗകര്യം, ചില്ലറ വില്‍പന സംവിധാനങ്ങള്‍ എന്നിവ ഒരുക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനുള്ള ചില ശുപാര്‍ശകളുമുണ്ട്.
നിലവിലുള്ള ക്ഷേമനടപടികള്‍ തുടരുന്നതിനൊപ്പംതന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഡയരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്‌കീം (ഡി.ബി.ടി.എസ്) വഴി ഇവര്‍ക്ക് കൂടുതല്‍ സാമൂഹ്യ സുരക്ഷാ നടപടികള്‍ ആവിഷ്‌കരിക്കുകയും വേണം. ഇന്‍ഷുറന്‍സ് കവറേജ്, ഭവന നിര്‍മാണം എന്നിവയുള്‍പ്പെടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികളും ഇതിലുള്‍പ്പെടുത്തണം.
പൊതു വായ്പാ സംവിധാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കുകൂടി എളുപ്പം പ്രാപ്യമാകുന്ന തരത്തില്‍ ഉദാരമാക്കണം. പ്രകൃതിദുരന്തങ്ങള്‍ക്കു പുറമെ മനുഷ്യര്‍ വഴിയുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് ഇരകളാകുന്ന ഘട്ടങ്ങളിലും സഹായം ലഭ്യമാക്കണം. മത്സ്യബന്ധനത്തിനത്തിനിടെ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കണം.
ചില സംസ്ഥാനങ്ങളില്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംവിധാനം വ്യാപിപ്പിക്കുകയും കൂടുതല്‍ ശക്തമാക്കുകയും വേണം.
ഇത്തരം സഹകരണ സംഘങ്ങള്‍വഴി മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, സാങ്കേതിക ജ്ഞാനം, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണം. സഹകരണ സംഘങ്ങള്‍ക്ക് മത്സ്യോല്‍പാദന മേഖലയില്‍ നിന്ന് ലെവി, സെസ് എന്നിവ കൂടുതല്‍ കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിന് സഹായിക്കാന്‍ സാധിക്കും. ഇതുവഴി ക്ഷേമനടപടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കും. മത്സ്യബന്ധനം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയമായ സമീപനം സ്വീകരിക്കാനാവുന്ന വിധത്തില്‍ സഹകരണ സംഘങ്ങളെ ശാക്തീകരിക്കേണ്ടതുമുണ്ട്.
പരമ്പരാഗത മത്സ്യബന്ധനത്തിലേര്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ സാങ്കേതിക ജ്ഞാനം ലഭ്യമാക്കണം. ഇത് ഇവരുടെ തൊഴില്‍പരമായ കാര്യക്ഷമത വര്‍ധിപ്പിക്കും. മത്സ്യവ്യവസായ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വുണ്ടാക്കാനും അതുവഴി കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇതുവഴി സാധിക്കുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  16 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  16 days ago
No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  16 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  16 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  16 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  16 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago