പ്രവാസി മടക്കം: സഊദിയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ, ഈ മാസം 2 സർവ്വീസുകളിലായി 638 പേർ കോഴിക്കോട്ടെത്തും
റിയാദ്: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു സഊദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ. നേരത്തെ പ്രഖ്യാപിച്ച രണ്ടാം ഘട്ടത്തിന് പുറമെയാണ് അധിക വിമാന സർവ്വീസുകൾ നടത്തുന്നത്. സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദ് ആണ് പുതിയ വിമാന സർവ്വീസ് ഷെഡ്യൂൾ അറിയിച്ചത്.
Many persons have been enquiring me about the next phase of flight schedule from Saudi Arabia to destinations in India under the #VandeBharatMission . The same is shared herewith. Pl get in touch with @IndianEmbRiyadh for any assistance. pic.twitter.com/wXSaUBrQdf
— Ausaf Sayeed (@drausaf) May 23, 2020
ഇത് പ്രകാരം ഈ മാസം തന്നെ കേരളത്തിലേക്ക് രണ്ടു അധിക സർവ്വീസുകൾ കൂടി ഉണ്ടാകും. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കാണ് പുതിയ വിമാന സർവ്വീസ്. രണ്ടു സർവ്വീസുകളിലായി 638 പ്രവാസികൾക്കാണ് യാത്ര സൗകര്യം ലഭ്യമാകുക. തലസ്ഥാന നഗരിയായ റിയാദിൽ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് വിമാനമുണ്ട്.
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ അടിയന്തിര വിമാന സർവ്വീസിന്റെ രണ്ടാം ഘട്ടത്തിൽ സഊദിയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ ഇതിനകം തന്നെ പുറപ്പെട്ടിട്ടുണ്ട്. ഈ ഷെഡ്യൂളിന് പുറമെയാണ് പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സർവ്വീസുകൾക്ക് വലിയ വിമാനങ്ങളാണ് ഉപയോഗിക്കുക.
29, 30 തിയ്യതികളിൽ ജിദ്ദയിൽ നിന്നും പുറപ്പെടുന്ന കോഴിക്കോട് വിമാനങ്ങളിൽ ഓരോ സർവ്വീസിലും 319 യാത്രികർ എന്ന കണക്കിൽ രണ്ടു വിമാനങ്ങളിലായി 638 യാത്രികരാണ് കരിപ്പൂരിൽ ഇറങ്ങുക. കൂടാതെ, 29 ന് റിയാദ്-ശ്രീനഗർ, 31 ന് ദമാം-ശ്രീനഗർ, റിയാദ്-ഹൈദരാബാദ്, ജൂൺ ഒന്നിന് റിയാദ്-ലക്‌നൗ, ദമാം-ഡൽഹി-ഗയ, ജൂൺ 2 ന് ജിദ്ദ-ഡൽഹി-ഗയ, ജൂൺ 04 ന് ജിദ്ദ-ശ്രീനഗർ, റിയാദ്-ചെന്നൈ, ദമാം-കൊൽക്കത്ത, ജൂൺ 05 ന് ദമാം-ചെന്നൈ, ജൂൺ 06 ന് ജിദ്ദ-ചെന്നൈ എന്നിവയാണ് മറ്റു വിമാനങ്ങൾ. ഇതിൽ കോഴിക്കോട് സർവ്വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സർവ്വീസുകളിലും 149 യാത്രക്കാരുമായാണ് ഓരോ വിമാനങ്ങളും യാത്ര തിരിക്കുക. എന്നാൽ കോഴിക്കോട് സർവ്വീസിൽ ഓരോ യാത്രയിലും 319 പ്രവാസികൾക്ക് സീറ്റ് ലഭ്യമാകും. പുതിയ വിമാന സർവ്വീസ് ജിദ്ദ പരിസരങ്ങളിൽ മക്ക, മദീന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ മലബാർ പ്രവാസികൾക്ക് താത്കാലികാശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."