ആലപ്പുഴയില്‍ ഷാനിമോള്‍?; വയനാട് തീരുമാനം ഹെെക്കമാന്‍ഡിന് വിട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന ലോക്‌സഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടരുന്നു. നാല് സീറ്റുകളിലേയും സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിച്ചേക്കുമെന്നാണ് സൂചന.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനാണ് മുന്‍ഗണന. അടൂര്‍ പ്രകാശാണ് പരിഗണനയില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രമുഖന്‍. അദ്ദേഹത്തെ ആറ്റിങ്ങലില്‍ തന്നെ നിര്‍ത്തുമെന്നാണ് സൂചന.
വടകര സിദ്ദീഖിന് നല്‍കുന്നതില്‍ ചെന്നിത്തലക്ക് വിരോധമില്ല. എന്നാല്‍ സിദ്ദീഖ് ഇതിനോട് യോജിക്കുന്നില്ല. അതേസമയം, വടകരയില്‍ മുല്ലപ്പള്ളിക്ക് പകരമെത്തുന്നത് മുതിര്‍ന്ന നേതാവാകണമെന്നും അഭിപ്രായ ഉയര്‍ന്നിട്ടുണ്ട്.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, ആലപ്പുഴയില്‍ ടി. സിദ്ദീഖ്, വയനാട് ഷാനിമോള്‍ ഉസ്മാന്‍, വടകര വിദ്യാ ബാലകൃഷ്ണന്‍ എന്നിങ്ങനെയൊരു ഫോര്‍മുലയും ഉയര്‍ന്നിട്ടുണ്ട്. ഇതും ഇന്ന് ചര്‍ച്ച ചെയ്യും.
സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് പരിഹരിക്കണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദേശം. എന്നാല്‍ തര്‍ക്കം തുടരുന്നതിനാലാണ് രാഹുല്‍ ഇടപെടാന്‍ തീരുമാനിച്ചത്. ഇന്നുതന്നെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം, കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല ആന്ധ്രയുടെ കാര്യങ്ങള്‍ക്കാണ് ഡല്‍ഹിയിലെത്തിയതെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."