കൊല്ലത്ത് കേരള എക്സ്പ്രസ് ട്രോളിയെ ഇടിച്ചിട്ടു; ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നു. കൊല്ലം ശാസ്താംകോട്ടയില്‍ കേരള എക്സ്പ്രസ് പിടിച്ചിട്ടതിനാലാണ് ട്രെയിനുകള്‍ വൈകുന്നത്. എന്ജിന് തകരാറാണ് കേരള എക്സ്പ്രസ് പിടിച്ചിടാന്‍ കാരണം.
ശാസ്താംകോട്ടയില്‍ റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തുകയായിരുന്ന ട്രോളിയെയാണ് കേരള എക്സ്പ്രസ് ഇടിച്ചത്. ട്രോളിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ശാസ്താംകോട്ടയ്ക്കും മണ്റോതുരുത്തിനും ഇടയില്‍ ഇന്നുച്ചയ്ക്കാണ് സംഭവം.
ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെയാണ് കേരള എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ വന്നത്. വേഗത കുറച്ച് ട്രെയിന്‍ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ ട്രോളിയില്‍ ഇടിക്കുകയായിരുന്നു. ട്രോളിയില്‍ ഇടിച്ചതോടെ കേരള എക്സ്പ്രസ്സിന്റെ എന്ജിന് തകരാറിലായി. ഇതോടെയാണ് തിരുവനന്തപുരത്തിന്റെ വടക്കോട്ടുള്ള ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."