ബിന്ദു ബിനു കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ്
കരിങ്കുന്നം: പഞ്ചായത്ത് പ്രസിഡന്റായി ബിന്ദു ബിനു തെരഞ്ഞടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസ്-എമ്മിലെ ബീന ബിജു രാജിവച്ച ഒഴിവിലാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ബിന്ദു ബിനു തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍ഡിഎഫിലെ എല്‍സമ്മ സെബാസ്റ്റ്യനായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ബിന്ദു ബിനുവിന് 10 വോട്ടും എല്‍സമ്മ സെബാസ്റ്റിയന് മൂന്ന് വോട്ടും ലഭിച്ചു. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ജോജി തോമസ് ബിന്ദുവിന്റെ പേര് നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നിലവില്‍ ആക്ടിംഗ് പ്രസിഡന്റുമായിരുന്ന തോമസുകുട്ടി കുര്യന്‍ പിന്താങ്ങി.
നിലവില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു ബിന്ദു ബിനു. ഇനിയുള്ള കാലാവധി കോണ്‍ഗ്രസിനായിരിക്കും പ്രസിഡന്റ് സ്ഥാനം. പ്രിന്‍സിപ്പല്‍ കൃഷി ടെക്‌നിക്കല്‍ ഓഫീസര്‍ ഗീത വര്‍ഗീസ് റിട്ടേണിംഗ് ഓഫീസറായിരുന്നു. റിട്ടേണിംഗ് ഓഫീസറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ബിന്ദു ബിനു പ്രസിഡന്റായി സ്ഥാനമേറ്റു. തുടര്‍ന്ന് ചേര്‍ന്ന അനുമോദന യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് തോമസ്‌കുട്ടി കുര്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, മെംബര്‍മാരായ പി.ജെ. ജോയി. ജോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ പ്രസിഡന്റ് അധികാരമേറ്റതിനെ തുടര്‍ന്ന് യുഡിഎഫ് ധാരണ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിലെ തോമസുകുട്ടി കുട്ടി കുര്യന്‍ രാജിവച്ചു. ഇനി കേരള കോണ്‍ഗ്രസിനായിരിക്കും വൈസ് പ്രസിഡന്റു സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."